കോവിഡ് 19: 12000 പേരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വേസ്

ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ് ബ്രിട്ടീഷ് എയർവേസ്. ബ്രിട്ടനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേസ് 12000 ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഇതിൽ ഗ്രൗണ്ട് സ്റ്റാഫും ക്യാബിൻ ക്രൂവും പൈലറ്റുമെല്ലാം ഉൾപ്പെടും.കോവിഡ് 19 മൂലം സാമ്പത്തിക നഷ്ടം സംഭവിച്ചതോടെയാണ് ബ്രിട്ടീഷ് എയർവേസ് ഇത്തരമൊരു നീക്കം നടത്തുന്നത്.
ബ്രിട്ടീഷ് എയർവേസിന്റെ നടത്തിപ്പുകാരായ ഐ.എ.ജിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കനത്ത സാമ്പത്തിക നഷ്ടം വന്നതോടെ മിക്ക വിമാനങ്ങളും പറത്താനാകാത്ത അവസ്ഥയിലാണ് കമ്പനി. ഇതുപോലെ നിരവധി വിമാനക്കമ്പനികൾ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
ഇപ്പോൾ നേരിട്ട നഷ്ടം നികത്താൻ വർഷങ്ങളെടുക്കുമെന്നാണ് കമ്പനി പറയുന്നത്. ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും മുന്നിലില്ലെന്നും ബ്രിട്ടീഷ് എയർവേസ് പറയുന്നു.
Content Highlights: british airways dismiss 12000 staffs, covid 19
Content Highlights: