ബാംഗ്ലൂർ നമ്മ മെട്രോ പിങ്ക് ലൈൻ: ആദ്യഘട്ടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ബാംഗ്ലൂർ നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുന്ന യാത്രക്കാർക്ക് ചെറിയ ആശ്വാസവാർത്ത. നമ്മ മെട്രോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈനിന്റെ ഏഴര കിലോമീറ്റർ വരുന്ന ആദ്യ ഘട്ടം ഈ സെപ്റ്റംബറിൽ തുടങ്ങിയേക്കും. അന്തിമ സുരക്ഷാ പരിശോധനകളും ട്രയൽ റണ്ണുകളും പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിയും ഉദ്ഘാടന തീയതിയും ലഭിച്ചാൽ ഈ മാസം തന്നെ തുടങ്ങാനൊരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് .
കലന അഗ്രഹാര (Kalena Agrahara) മുതൽ തവരക്കരെ (Tavarekere) വരെയുള്ള പാതയാണ് ആദ്യഘട്ടത്തിൽ തയ്യാറായിരിക്കുന്നത്. റൂട്ടിൽ ആകെ ആറു സ്റ്റേഷനുകളുണ്ട്. കലന അഗ്രഹാര (Kalena Agrahara)ഹുളിമാവ് (Hulimavu)ഐ.ഐ.എം-ബി (IIM-B)ജെ.പി. നഗർ 4th ഫേസ് (JP Nagar 4th Phase)ജയദേവ ഹോസ്പിറ്റൽ (Jayadeva Hospital)തവരക്കരെ (Tavarekere).
ജയദേവ ഹോസ്പിറ്റൽ സ്റ്റേഷൻ മെട്രോയുടെ യെല്ലോ ലൈനുമായി (Yellow Line) ബന്ധിപ്പിക്കുന്ന പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. ഇതുവഴി യാത്രക്കാർക്ക് ലൈനുകൾ മാറി യാത്ര ചെയ്യാൻ എളുപ്പം സാധിക്കും. മൊത്തം പണിപൂർത്തിയാകുമ്പോൾ ആകെ നീളം: 21.25 കിലോമീറ്റർ (കലന അഗ്രഹാര മുതൽ നാഗവാര വരെ)ആകെ 18 സ്റ്റേഷനുകളുണ്ടായിരിക്കും: ഏഴര കി.മീ ഉയർത്തിയ പാതയും (Elevated), 13.76 കി.മീ ഭൂഗർഭ പാതയും (Underground) ആയിരിക്കും. അടുത്തവർഷം പകുതിയോടെ ആദ്യഘട്ടം മുഴുവനായി പണിതീർക്കാനാണ് ലക്ഷ്യമിടുന്നത്.
എം.ജി. റോഡ്, പോട്ടറി ടൗൺ, ഐ.ഐ.എം-ബാംഗ്ലൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ഈ ലൈൻ ബന്ധിപ്പിക്കും. നിലവിൽ പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിലായി ബാംഗ്ലൂർ മെട്രോയ്ക്ക് 96 കിലോമീറ്റർ ശൃംഖലയാണുള്ളത്. പിങ്ക് ലൈനിലെ ഈ പുതിയ ഏഴര കിലോമീറ്റർ പാത കൂടി സജ്ജമാകുന്നതോടെ ബാംഗ്ലൂർ മെട്രോയുടെ ആകെ നീളം 100 കിലോമീറ്റർ കടക്കും.
Content Highlights: Pink Line Phase 1 covering 7.5 km from Kalena Agrahara to Tavarekere is set to open this September., Features 6 stations including the crucial Jayadeva Hospital interchange with the Yellow Line., BMRCL is currently conducting final safety inspections and trial runs., Will push Bangalore Metro's total operational network beyond the 100 km milestone.