കല്ലാറില്‍ ജലനിരപ്പ് ഉയര്‍ന്നു; അടവി കുട്ടവഞ്ചിസവാരിയില്‍ ദീര്‍ഘദൂര യാത്ര തുടങ്ങി

മണ്ണീറ: കല്ലാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അടവി കുട്ടവഞ്ചിസവാരിയില്‍ ദീര്‍ഘദൂര യാത്ര തുടങ്ങി. വരള്‍ച്ചക്കാലത്ത് ചെറിയ ദൂരത്തിലേക്ക് മാത്രമേ യാത്ര ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.
അടവിയില്‍നിന്നു തുടങ്ങി പാണ്ടിയാന്‍ കടവ്മുണ്ടോംമൂഴി വഴി പേരുവാലിയില്‍ അവസാനിക്കുന്നതാണ് ദീര്‍ഘദൂരയാത്ര. 900 രൂപയാണ് നിരക്ക്. നാല് പേര്‍ക്കാണ് ഒരുസവാരിയില്‍ യാത്രചെയ്യാവുന്നത്.
27 പുതിയ കുട്ടവഞ്ചികള്‍ കൊണ്ടുവന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹോഗനക്കല്‍ നിന്നാണ് കുട്ടവഞ്ചി എത്തിച്ചത്. വനസംരക്ഷണസമിതി പ്രവര്‍ത്തകരാണ് തുഴച്ചിലുകാര്‍. അവധിക്കാലം അവസാനിക്കാറായതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടവഞ്ചി സവാരിക്ക് തിരക്കാണ്.
രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് കുട്ടവഞ്ചി സവാരി. വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയില്‍ വന്‍ വരുമാനമാണ് കുട്ടവഞ്ചി സവാരിയിലൂടെ കിട്ടുന്നത്.
Content Highlights: adavi eco tourism bowl boating experience in pathanamthitta