അറബിക്കടലിന്റെ ആഴങ്ങളിൽ കൈരളിയെ കണ്ടെത്താനാവുമോ? കപ്പൽ കാണാതായിട്ട് ദുരൂഹതയുടെ 44 വർഷം

ഒരു നൂറ്റാണ്ടു മുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചു പേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. 111 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഏപ്രില്‍ 15-ന് രാത്രിയിലാണ് ടൈറ്റാനിക് അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്കു തകർന്നു പോയത്. ഏഴ് പതിറ്റാണ്ടാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും തേടി നാം സമുദ്രത്തിന്റെ ആഴങ്ങള്‍ അരിച്ചുപെറുക്കിയത്. ലോകത്തില്‍ നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യകളുമുപയോഗിച്ചുള്ള തിരച്ചിലിലാണ് രണ്ട് വന്‍കരകള്‍ക്കിടയിലെ മഹാസമുദ്രത്തിനടിയിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കേരളത്തിനുമുണ്ടായിരുന്നു ഒരു 'ടൈറ്റാനിക്ക്'. കേരളത്തിന്റെ സ്വന്തം കപ്പലായ എം.വി. കൈരളി. ജൂലൈ മൂന്നിന് എം.വി. കൈരളി കടലാഴങ്ങളിലേക്ക് മറഞ്ഞിട്ട് 44 വര്‍ഷം പിന്നിടുകയാണ്. കേരളത്തിന്റെ സ്വന്തം കപ്പലും ക്യാപ്റ്റനും 50 ജീവനക്കാരും ആഴക്കടലില്‍ അപ്രത്യക്ഷരായി വർഷങ്ങൾ പിന്നിടുമ്പോഴും കേരളത്തിന്റെ സ്വന്തം കൈരളിക്ക് എന്ത് സംഭവിച്ചുവെന്ന് സൂചന പോലുമില്ല. കേരളത്തിന്റെയല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കപ്പല്‍ യാത്രയായിരുന്നു എം.വി. കൈരളിയുടേത്. ഒരു എണ്ണപ്പാടപോലും ബാക്കിവെക്കാതെയാണ് കൈരളി അറബിക്കടലില്‍ അപ്രത്യക്ഷമായത്.
Content Highlights: The Mystery of MV Kairali