കാവലായി ആയുധമേന്തിയ ഗോത്രവര്‍ഗക്കാര്‍, കാലുകുത്തിയാല്‍ ചോര വീഴും; പോലീസും അടുക്കാത്ത ദുരൂഹ ദ്വീപ്

പച്ചപ്പുനിറഞ്ഞ മനോഹരദ്വീപ്. എന്നാല്‍, ആ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയവരെ വരവേറ്റത് മൂര്‍ച്ചയേറിയ അമ്പുകളും കുന്തങ്ങളും മറ്റ് മാരകായുധങ്ങളും. ദ്വീപിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തിയ ഒരാള്‍ക്കുപോലും അവിടെയൊന്ന് കാലുകുത്താന്‍ പോലും സാധിച്ചില്ല. ആ മണ്ണിലിറങ്ങിയവരാകട്ടെ മരണം പൂകുകയും ചെയ്തു. അത്രയേറെ അപകടകാരികളായ ഈ ദ്വീപുവാസികളെ ലോകസഞ്ചാരിയായ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത് ക്രൂരരും ദയാരഹിതരുമായവര്‍ എന്നായിരുന്നു. പുറംനാട്ടുകാര്‍ക്ക് പ്രവേശനം വിലക്കപ്പെട്ട അവിടമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്.
ഇന്ത്യയുടെ അധീനതയില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍. 72 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്. പോര്‍ട്ട് ബ്ലെയറില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
Content Highlights: Discover the mystery of North Sentinel Island, home to an isolated tribe