ഗാന്ധിജിയെ വിഷമിപ്പിച്ച, ടാഗോർ പ്രതിരോധിച്ച രതിശില്പങ്ങള്‍; സൗന്ദര്യനഗരം കാലത്തെ അതിജീവിച്ച കഥ

ഖജുരാഹോ ഒരു കവിതയാണ്, അല്ലെങ്കില്‍, കവിതകളുടെ സമാഹാരം. മണല്‍ക്കല്ലിലും ഗ്രൈാനൈറ്റിലും തീര്‍ത്ത മനോഹരകവിതകള്‍. ഓരോ ശില്പങ്ങളിലും വിരല്‍ത്തുമ്പുമുതല്‍ മിഴിക്കോണില്‍ വരെ കവിതതുളുമ്പും. ഒരു നല്ല ഉളിപോലുമില്ലാത്ത കാലത്ത് പരുപരുക്കന്‍ പാറകളില്‍ നിന്ന് കവിത കടഞ്ഞെടുത്ത വിരലുകള്‍ ആരുടേതൊക്കെയാവും..?
മധ്യപ്രദേശിലെ ഛത്രപുര്‍ ജില്ലയില്‍ ഖജുരാഹോസാഗര്‍ നദിക്കരയില്‍ ബുന്ദേല്‍ഖണ്ഡ് കാടിന് നടക്കുള്ള കൊച്ചുഗ്രാമത്തെക്കുറിച്ചാണ് പറയുന്നത്. 21 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഖജുരാഹോ ഗ്രാമത്തില്‍ എണ്ണായിരത്തോളം ജനങ്ങള്‍ താമസിക്കുന്നു. ശില്പസൗന്ദര്യത്തിന്റെ ധാരാളിത്തമുള്ള 85 ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടായിരുന്നത്രെ. ഇപ്പോള്‍ 25 എണ്ണത്തെ മാത്രമേ കാണാനുള്ളൂ. ഇവയെല്ലാം ഒന്‍പത്-11 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മിച്ചതാണെന്നാണ് ചരിത്രകാരന്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. ഛന്ദേലാ രാജവംശത്തിലെ രാജാക്കന്‍മാരുടെ പല തലമുറകളാണ് ഇതിന് നേതൃത്വം നല്‍കിയത്. 'ഖജൂര്‍' എന്ന വാക്കിന് ഈന്തപ്പന എന്നാണ് അര്‍ത്ഥം. ഒട്ടേറേ ഈന്തപ്പനകളുണ്ടായിരുന്ന സ്ഥലമായിരുന്നതുകൊണ്ടാവാം ഈ നാടിന് 'ഖജൂര്‍വാദിക' എന്നായിരുന്നു പഴയപേര്.
Content Highlights: how gandhiji opposed the erotic sculptureof khajuraho temples