ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ ടൂറിസ്റ്റ് വിസയുമായി UAE; പ്രത്യേക ഓഫർ മൂന്ന് മാസം

ദുബായ്: യു എഇയിലേക്ക് പ്രിയപ്പെട്ടവരുമൊത്ത് യാത്ര തിരിക്കാൻ ഇനി വിസാ ചെലവുകളെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി അബുദാബി കൾച്ചർ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റാണ്(DCT Abu Dhabi) തികച്ചും സൗജന്യമായി യു.എ.ഇ എൻട്രി വിസ നൽകുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് ഈ പ്രത്യേക ഓഫർ.
ഇന്ത്യയിൽ നിന്ന് മടക്കയാത്രാ വിമാന ടിക്കറ്റും അബുദാബിയിലെ ഹോട്ടലിൽ കുറഞ്ഞത് മൂന്നു രാത്രിയിലെ താമസവും ഉൾപ്പെടുന്ന പാക്കേജുകൾക്കാണ് സൗജന്യ വിസ ലഭിക്കുക. അംഗീകൃത ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകൾ (OTAs) വഴി മാത്രമായിരിക്കണം ബുക്കിങ് . വ്യക്തിപരമായി അപേക്ഷിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 20,000 സഞ്ചാരികൾക്കാണ് സൗജന്യ വിസ അനുവദിക്കുന്നത്.
Content Highlights: DCT Abu Dhabi announced free UAE entry visas for Indian tourists., Offer is valid from August 1 to October 31 for packages including return flights and 3 nights hotel stay., Booking must be made through authorized travel agencies or OTAs., Limited pilot program benefiting the first 20,000 travelers.