ചുറ്റമ്പലമില്ലാതെ ചേടാറ്റിലമ്മയും മുരിക്കന്മാരും, സീതയുടെ കണ്ണീര്‍ത്തടാകം; രാമായണത്തിലെ വയനാടൻ മുദ്ര

രാമായണകഥകള്‍ പോലെ ഒരു ദേശം. വഴി നീളെ രാമായണത്തിന്റെ അടയാളങ്ങള്‍. സീതാദേവിയും വനവാസ ജീവിതവും വാത്മീകാശ്രമവും ഭൂമി പിളര്‍ന്ന് സീതാദേവി അന്തര്‍ധാനം ചെയ്ത സ്ഥലങ്ങളുമെല്ലാം വരച്ചിടുന്ന വയനാടന്‍ വഴികള്‍. കറുത്തിരുണ്ട കര്‍ക്കടകത്തിലെ രാത്രിക്ക് രാമായണത്തിന്റെ ഈണങ്ങള്‍ താളം പിടിക്കുന്നു. രാമായണമാസം വയനാടിന്റെ മനസ്സിലും പുണ്യം നിറയ്ക്കുകയാണ്. ആത്മവിശുദ്ധിയുടെ ഗുണപാഠങ്ങളില്‍ രാമായണകഥകള്‍ പോലെ പെയ്തിറങ്ങുന്ന പൈതൃകങ്ങളുടെ പരിക്രമണങ്ങള്‍ ഈ മഴക്കാലത്തിന്റെയും കുട ചൂടുന്നു. പുല്‍പ്പള്ളിയിലെ സീതാലവകുശ ക്ഷേത്രത്തില്‍നിന്നു തുടങ്ങുന്നു വയനാടിന്റെ രാമായണ പുണ്യത്തിന്റെ ആത്മീയ വഴിത്താരകള്‍. പുരാണത്തിലെ രാമായണ കഥകള്‍ ഇതള്‍ വിരിയുന്ന വനവാസക്കാലം. പുകഴ്‌പെറ്റ സംസ്‌കൃതിയുടെ തുടര്‍ച്ചകള്‍ ഈ നാടിന്റെയും അടയാളങ്ങളാണ്. വേട സംസ്‌കൃതിയും ജൈന സംസ്‌കൃതിയുമെല്ലാം പങ്കിട്ടെടുത്ത വയനാടിന്റെ ആത്മീയ മണ്ഡലത്തില്‍ വേറിട്ടതാണ് പുല്‍പ്പള്ളിയിലെയും പരിസരങ്ങളിലെയും പുണ്യ പുരാതന ക്ഷേത്രങ്ങള്‍.
ചുറ്റമ്പലമില്ലാത്ത ക്ഷേത്രം
Content Highlights: Ramayana Traditions of Wayanad