400 മുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടം; നിര്‍മ്മാണവും തുഴയലും ആദിവാസികള്‍- വിസ്മയങ്ങളുടെ കുറുവ ദ്വീപ്

#രമേഷ്‌കുമാര്‍ വെള്ളമുണ്ട
കുറുവ ദ്വീപ്‌
കുറുവ ദ്വീപ്‌

അത്ഭുതങ്ങളുടെ ദ്വീപാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. പച്ചമരത്തണലുകളും ചെറുതടാകങ്ങളും അപൂര്‍വ്വ സസ്യ- ജന്തുജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാമുള്ള ആവാസലോകം. വയനാട്ടിലെ കുറുവ ഇങ്ങനെയൊക്കെയാണ് വൈവിധ്യങ്ങളെ ഭൂപടത്തില്‍ വരച്ചു ചേര്‍ക്കുന്നത്. കണ്ടല്‍ക്കാടുകള്‍ മാത്രമുള്ള പശ്ചിമ ബംഗാളിലെ സുന്ദര്‍ബനില്‍നിന്നു മറ്റൊരു ദ്വീപ് തേടിയുള്ള യാത്രകളൊക്കെ വന്നുനില്‍ക്കുക ഇങ്ങ് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള വയനാട്ടിലെ കബനിയുടെ കരയിലാണ്. ഇതൊരു പച്ചത്തുരുത്താണ്. ഗൂഗിള്‍ മാപ്പിലൂടെ ആകാശത്തുനിന്നുള്ള കാഴ്ചയാണെങ്കില്‍ ഒരു പച്ചക്കുത്തുപോലെ കാണാം. അടുത്ത് ചെന്നാലറിയാം ദ്വീപിന്റെ വിസ്തൃതി. തൊള്ളായിരം ഏക്കറില്‍ ദ്വീപും ദ്വീപിനുള്ളില്‍ അനേകം ഉപദ്വീപുകളുമായാണ് കുറവയെന്ന നിത്യഹരിതലോകം നിലകൊള്ളുന്നത്.

കുറുവയിലെ കാഴ്ച്ചകൾ

Content Highlights: kuruva island wayanad island tourism destination

Continue reading