വേമ്പനാട്ടുകായൽ യാത്രയിൽ ആസ്വദിക്കാം പശ്ചിമഘട്ട മലനിരകളും; മൊബൈലിൽ പകർത്തിയ ചിത്രം വൈറൽ

ജലഗതാഗത വകുപ്പ് ജീവനക്കാരൻ എം.ആർ. പ്രമോദ് മൊബൈൽ ഫോണിൽ പകർത്തിയ പശ്ചിമഘട്ട മലനിരയുടെ  ചിത്രം
ജലഗതാഗത വകുപ്പ് ജീവനക്കാരൻ എം.ആർ. പ്രമോദ് മൊബൈൽ ഫോണിൽ പകർത്തിയ പശ്ചിമഘട്ട മലനിരയുടെ ചിത്രം

കുമരകം: എക്കൽ നിറഞ്ഞ് നശിക്കുന്ന അവസ്ഥയിലാണെങ്കിലും വേമ്പനാട്ടുകായൽ യാത്രയിൽ വിനോദസഞ്ചാരികൾക്ക് അപൂർവമായെങ്കിലും പശ്ചിമഘട്ട മലനിരയുടെ മനോഹാരിതയും ആസ്വദിക്കാം. കായൽ യാത്രയ്ക്കിടെ പ്രത്യേക സമയങ്ങളിൽ യാത്രക്കാർക്ക് പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യവും കാണാനാകും. കാലാവസ്ഥ നല്ലനിലയിലും അന്തരീക്ഷം തടസ്സമില്ലാതെ നിൽക്കുകയുംചെയ്യുന്ന സമയത്തെ ഈ കാഴ്ച വളരെ മനോഹരവുമാണ്.

ദൃശ്യങ്ങൾ പലരും ക്യാമറയിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും അത്ര ഫലം കണ്ടിട്ടില്ല. എന്നാൽ, ജലഗതാഗത വകുപ്പ് ജീവനക്കാരൻ (ബോട്ട് മാഷ്) എം.ആർ. പ്രമോദ് മൊബൈൽ ഫോണിൽ പകർത്തിയ പശ്ചിമഘട്ട മലനിരയുടെ മനോഹാരിത തുളുമ്പുന്ന ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ 7.15-ന് ആലപ്പുഴയിൽനിന്ന്‌ പുറപ്പെട്ട എ 37-ാം നമ്പർ ബോട്ടിൽ വേമ്പനാട്ടു കായലിൽനിന്ന്‌ തോട്ടിലേക്ക് പ്രവേശിക്കുന്ന മാർത്താണ്ഡം മുഖാവരത്ത് എത്തിയപ്പോഴാണ് ദൃശ്യങ്ങൾ കാണുന്നതും ഫോണിൽ ഈ ചിത്രം പകർത്തിയതും.

കുറഞ്ഞ ചെലവിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ചുള്ള ഒരു ബോട്ട് യാത്രയാണ് കോട്ടയം മുതൽ ആലപ്പുഴവരെ യാത്ര ചെയ്യുമ്പോൾ ലഭിക്കുന്നത്. എന്നാൽ, ഈ ജലപാതയുടെ പല ഭാഗങ്ങളും എക്കൽ നിറഞ്ഞ് നശിക്കുന്ന അവസ്ഥയിലാണിപ്പോൾ. ആഴം കുറയുന്ന ജലാശയങ്ങളും വേമ്പനാട് കായലും സംരക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും

Content Highlights: Experience rare views of the Western Ghats from Kumarakom backwaters during your Vembanad Lake journey. See stunning mountains on clear days. Photo goes viral!