അവണൂർ പഞ്ചായത്തിൽ സ്ത്രീകളുടെ ക്യാൻസർ നിർണയ ക്യാമ്പുകൾക്ക് തുടക്കമായി

അവണൂർ പഞ്ചായത്തിലെ ക്യാൻസർ നിർണയ ക്യാമ്പ് പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ ഉദ്ഘാടനം ചെയ്യുന്നു
അവണൂർ പഞ്ചായത്തിലെ ക്യാൻസർ നിർണയ ക്യാമ്പ് പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ ഉദ്ഘാടനം ചെയ്യുന്നു

അവണൂർ: ഗ്രാമപഞ്ചായത്തും അവണൂർ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി തൃശൂർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന സ്ത്രീകൾക്കുള്ള ക്യാൻസർ നിർണയ ക്യാമ്പുകൾക്ക് തുടക്കമായി. കുടുംബാരോഗ്യ കേന്ദ്രത്തിൽവെച്ച് നടന്ന പരിപാടി പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് മിനി ഹരിദാസ് അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ. രേഖ, തോളൂർ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. എസ്.തനൂജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കൃഷ്ണകുമാർ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി.കെ.ശോഭന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ താരാബായ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സി.ബി.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: A women's cancer screening camp organised jointly by Avanur Grama Panchayat and the Family Health Centre has commenced in Thrissur.