കാട്ടാനശല്യം: ആർ.ജെ.ഡി. അനിശ്ചിതകാല ഉപവാസം തുടങ്ങി

മോതിരക്കണ്ണിയില്‍ അനിശ്ചിതകാല ജനകീയ ഉപവാസം ആര്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി ഉദ്ഘാടനം ചെയ്യുന്നു
മോതിരക്കണ്ണിയില്‍ അനിശ്ചിതകാല ജനകീയ ഉപവാസം ആര്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി ഉദ്ഘാടനം ചെയ്യുന്നു

മോതിരിക്കണ്ണി: കാട്ടാന ആക്രമങ്ങളും വന്യജീവിശല്യവും മലയോരമേഖലയിലുള്ളവരെ പൊറുതിമുട്ടിക്കുകയാണെന്നും ‘വന്യരല്ലെങ്കിലും’ ജീവിക്കാനാവശ്യമായ ഇടപെടൽ ഇനിയെങ്കിലും സർക്കാർ നടത്തണമെന്നും ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ആവശ്യപ്പെട്ടു. കാട്ടാന ആക്രമണത്തിനെതിരേ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി. ആരംഭിച്ച അനിശ്ചിതകാല ജനകീയ ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. note-0

കാട്ടാനകൾ കനത്ത നാശം വിതയ്ക്കുന്ന കുമ്പളാൻമുടിക്കു ചുറ്റും തൂക്കുസൗരവേലികൾ സ്ഥാപിക്കാനാവശ്യമായ ഫണ്ട് അടിയന്തരമായി സർക്കാർ അനുവദിക്കണം. സമഗ്രപഠനം നടത്തി കാട്ടാന ആക്രമണങ്ങൾ ഫലപ്രദമായി തടയാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.ജെ.ഡി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ മോറേലി അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. വന്യജീവിസംഘർഷത്തിന്റെ ഇരകളായ ഫ്രാൻസിസ് മൂഞ്ഞേലി, അന്തോണി ഞർലേലി എന്നിവർ അനുഭവങ്ങൾ വിവരിച്ചു. ആർ.ജെ.ഡി. മേഖലാ സെക്രട്ടറി ജിജു കരിപ്പായി അധ്യക്ഷനായി. ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ജോർജ് വി. ഐനിക്കൽ, കെ.എൽ. ജോസ്, രഞ്ജിത്ത് വടുതല, ഗ്രാമപ്പഞ്ചായത്തംഗം ജോസഫ് കർത്തനാടൻ, ഹസീന നിഷാഭ്, എ.എൽ. കൊച്ചപ്പൻ, ആനി ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: RJD has launched an indefinite hunger strike demanding urgent government action against recurring wild elephant attacks in Mothirakkanni.