ജേക്കബ്റോയ് സ്മാരക എക്‌സലൻസ് അവാർഡ് സമ്മാനിച്ചു

കുന്നംകുളം : ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിക്കു നൽകുന്ന ഡോ. ജേക്കബ്റോയ് സ്മാരക എക്സലൻസ് അവാർഡ് വിതരണസമ്മേളനം നഗരസഭാധ്യക്ഷ സൗമ്യാ അനിലൻ ഉദ്ഘാടനംചെയ്തു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസൻ അധ്യക്ഷനായി.

ഡോ. ജേക്കബ്റോയ് സ്മാരക എക്സലൻസ് അവാർഡ്, 25 വർഷമായി കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് ഉച്ചക്കഞ്ഞിവിതരണം നടത്തുന്ന ജോൺസൺ പനയ്ക്കലിന് ഫാ. ഡേവീസ് ചിറമ്മൽ സമ്മാനിച്ചു.മിഷാ സെബാസ്റ്റ്യൻ, ഡോ. താജ്‌പോൾ പനയ്ക്കൽ, ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയാ ചീരൻ, ലില്ലി ജേക്കബ് റോയ് എന്നിവർ സംസാരിച്ചു.