ഗുരുപ്രഭ - സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു

തൃപ്രയാർ : അധ്യാപകർ അറിവ് പകർന്നുനൽകുന്നവർ മാത്രമല്ല, മൂല്യങ്ങൾ നട്ടുവളർത്തുന്നവർ കൂടിയാണെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ.എസ്. ദീപൻ അഭിപ്രായപ്പെട്ടു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ. ) തൃശ്ശൂർ റവന്യൂ ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ സംഘടിപ്പിച്ച ഗുരുപ്രഭ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എ.എം.എ. തൃശ്ശൂർ റവന്യൂ ജില്ലാ പ്രസിഡന്റ് കെ.എം. ഗഫൂർ അധ്യക്ഷനായി. കെ.എ.എം.എ. സംസ്ഥാന പ്രസിഡന്റ് എ.എ. ജാഫർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മുൻഗാമികളായ ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി, ടി.കെ. മജീദ്, പി.എ. കബീർ, എം.ഐ. റസിയാബി, ഇ.ഐ. മുഹമ്മദ് അസ്‌ലം, കൊച്ചിൻ ശരീഫ്, പി.കെ. ഐഷാബി, വി.കെ. സീനത്ത് ബീവി, പി.യു. അലീമാബി, കെ.എ. അബ്ദുസമദ്, എം.ഇ. നസീറാബി എന്നിവർ സ്നേഹാദരം ഏറ്റുവാങ്ങി. ഇ.ഐ. മുജീബ്, കെ.എസ്. യാസിർ, എസ്.എ. റഫീഖ്, എ. താജുദ്ദീൻ, ഷാഹുൽഹമീദ് സഗീർ, പി.എസ്. റഹ്മത്ത്‌, പി.എസ്. സാജിത, വി.ബി. സിറാജ് എന്നിവർ പ്രസംഗിച്ചു.