കെ. കരുണാകരൻ സ്റ്റഡി സെന്റർ കൺവെൻഷൻ

ചാവക്കാട് : മുൻ മുഖ്യമന്ത്രി കെ. കരുണാകരന് ഗുരുവായൂരിൽ ഉചിതമായ സ്മാരകം പണിയണമെന്ന് കെ. കരുണാകരൻ സ്റ്റഡി സെന്റർ ഗുരുവായൂർ നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് യു.കെ. പീതാംബരൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി. വിജു അധ്യക്ഷനായി.

ഡി.സി.സി. ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.യു. ഹംസ മുഖ്യാതിഥിയായി. ജില്ലാ വൈസ് ചെയർമാൻ ആർ.എം. താരിക്ക്, രാധാകൃഷ്ണൻ പുളിഞ്ചോട്, സുബൈദ പാലക്കൽ, അക്ബർ ചേറ്റുവ, കെ.കെ. ഹിറോഷ്, ഇ.എസ്. ഹുസൈൻ, വി. മുഹമ്മദ് ഗൈസ്, രതീഷ് ഇരട്ടപ്പുഴ, ധന്യചന്ദ്രൻ, മാലിക്കുളം അബു എന്നിവർ പ്രസംഗിച്ചു.