രുചിക്കൂട്ടുകളുടെ ഉത്സവമായി കുടുംബശ്രീ ഭക്ഷ്യമേള

വെങ്കിടങ്ങ് : രുചിക്കൂട്ടുകളുടെ ഉത്സവമായി വെങ്കിടങ്ങ് സി.ഡി.എസ്. കുടുംബശ്രീയുടെ ഭക്ഷ്യമേള.

വിവിധ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ നാടൻപലഹാരങ്ങളും വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും മേളയിൽ ശ്രദ്ധേയമായി.

കുമ്പിളപ്പം, നെയ്യപ്പം, അട, പഴം ഹൽവ, അരി ഹൽവ, അരിയുണ്ട, കൊഴുക്കട്ട, കിണ്ണത്തപ്പം, ചക്കയട, മുട്ടവിഭവങ്ങൾ, സൂചിഗോതമ്പ് ഉപ്പുമാവ്‌ തുടങ്ങി നിരവധി വിഭവങ്ങളാണ് മേളയിലൊരുക്കിയത്.

സി.ഡി.എസ്. ചെയർപേഴ്സൺ സൗദ ഷെമീർ മേള ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ സ്നൂപാ മനോജ് അധ്യക്ഷയായി.