കരകൗശല ഫോട്ടോഗ്രാഫി പ്രദർശനം

ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയത്തില്‍ കരകൗശല ഫോട്ടോഗ്രാഫിക് പ്രിന്റുകളുടെ പ്രദര്‍ശനം ശില്‍പകല കലാകാരി സബിത കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയത്തില്‍ കരകൗശല ഫോട്ടോഗ്രാഫിക് പ്രിന്റുകളുടെ പ്രദര്‍ശനം ശില്‍പകല കലാകാരി സബിത കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കോടാലി: ഫോട്ടോഗ്രാഫിയുടെ 200-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഫോട്ടോമ്യൂസ് ഫെസ്റ്റിവൽ ഓഫ് ഫോട്ടോഗ്രാഫിയിൽ കരകൗശല ഫോട്ടോഗ്രാഫിക് പ്രിന്റുകളുടെ പ്രദർശനം മറ്റത്തൂർ പഞ്ചായത്തിലെ ചുങ്കാലിലെ ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയം ഗ്യാലറിയിൽ ആരംഭിച്ചു.

ശിൽപകല കലാകാരി സബിത കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കർണാടകയിൽ നിന്നുള്ള കലാകാരന്മാരായ ഡിബഞ്ജൻദാസ് ഗുപ്ത, രാഘവേന്ദ്ര ഉടുപ, രാജ്കുമാർ കൃഷ്ണ, രമേഷ് അദ്‌കോളി, സാബിർ അഹമ്മദ്, ഷങ്കർ കിരാഗി എന്നിവർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

മ്യൂസിയം ക്യൂറേറ്റർ ഡോ. ഉണ്ണി പുളിക്കൽ അധ്യക്ഷനായി. സബിത കടന്നപ്പള്ളി, നന്ദകുമാർ മൂടാടി, പ്രവീൺ മോഹൻദാസ്, എസ്. ഹരിഹരൻ, ലിന്റു ഷിന്റോ, ശ്രീനി പുല്ലരിക്കൽ എന്നിവർ പ്രസംഗിച്ചു.

പ്രദർശനം ഡിസംബർ 10വരെ തുടരും. വിവിധ കരകൗശല ഫോട്ടോഗ്രാഫിക് പ്രിന്റിങ് രീതികളെ പരിചയപ്പെടുത്തി രമേഷ് അദ്‌കോളി സെമിനാർ നയിച്ചു.

Content Highlights: A handmade photography exhibition celebrating 200 years of photography has commenced at the PhotoMuse museum gallery in Chunkal near Kodali.