സ്ത്രീപക്ഷ കവിതകളുടെ സമാഹാരം 'ഞാനിസം...' പ്രകാശനം ചെയ്തു

ടി. ആർ. രാഗേഷ് രചിച്ച സ്ത്രീപക്ഷ കവിതകളുടെ സമാഹാരമായ 'ഞാനിസം... അവന്റെ അവളെഴുത്തുകൾ' എന്ന പുസ്തകം ജൻഡർ ആക്ടിവിസ്റ്റ് എം.ജയശ്രീ   പ്രകാശനം ചെയ്യുന്നു
ടി. ആർ. രാഗേഷ് രചിച്ച സ്ത്രീപക്ഷ കവിതകളുടെ സമാഹാരമായ 'ഞാനിസം... അവന്റെ അവളെഴുത്തുകൾ' എന്ന പുസ്തകം ജൻഡർ ആക്ടിവിസ്റ്റ് എം.ജയശ്രീ പ്രകാശനം ചെയ്യുന്നു

പെരിഞ്ഞനം: ടി. ആർ. രാഗേഷ് രചിച്ച സ്ത്രീപക്ഷ കവിതകളുടെ സമാഹാരമായ 'ഞാനിസം... അവന്റെ അവളെഴുത്തുകൾ' പെരിഞ്ഞനം ജി.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ജൻഡർ ആക്ടിവിസ്റ്റ് എം.ജയശ്രീ പുസ്തകം പ്രകാശനം ചെയ്തു. ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് ലഭിച്ച ഇന്ത്യയിലെ ഏക വനിതയായ രേഖ കാർത്തികേയൻ പുസ്തകം ഏറ്റുവാങ്ങി.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി കെ.കെ.കസീമ, ശ്രീലക്ഷ്മി പ്രസാദ്, എം. ആർ. രാജഹരി എന്നിവർ പ്രസംഗിച്ചു.

സ്ത്രീയുടെ ജീവിതാനുഭവങ്ങൾ, സ്വത്വബോധം, അതിജീവനം, സാമൂഹിക അസമത്വങ്ങൾ, ലിംഗനീതി തുടങ്ങിയ വിഷയങ്ങളെ പുരുഷപക്ഷത്തുനിന്നുള്ള സ്ത്രീപക്ഷ വായനയിലൂടെ അടയാളപ്പെടുത്തുന്ന കവിതകളാണ് സമാഹാരത്തിലുള്ളത്. സ്ത്രീയുടെ ചിന്തകൾക്കും അനുഭവങ്ങൾക്കും ആവിഷ്കാരങ്ങൾക്കും ഇടം നൽകുന്ന പുസ്തകത്തിൻ്റെ പ്രസാധകർ മതിലകം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് ആണ്.

Content Highlights: T. R. Ragesh's feminist poetry collection 'Njanisam' was released at a ceremony held at Perinjanam GUP School.