ഏനാമാക്കൽ ദേവാലയത്തിൽ ഇടവക ദിനാഘോഷം

ഏനാമാക്കൽ: പരിശുദ്ധ കർമല മാതാവിൻ ദേവാലയത്തിൽ ഇടവകദിനം ആഘോഷിച്ചു. കുടുംബ കൂട്ടായ്മ വാർഷികം, ഭക്തസംഘടനാ വാർഷികം, പൗരോഹിത്യ, സന്ന്യസ്ത, വിവാഹജൂബിലി ആഘോഷം, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കൽ തുടങ്ങിയവ നടന്നു.
അതിരൂപത വികാരി ജനറാൾ മോൺ. ജയ്സൺ കൂനംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. കണ്ടശ്ശാംകടവ് ഫൊറോന പള്ളിവികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ അധ്യക്ഷനായി. ഫാ. തോമസ് ചൂണ്ടൽ, സിസ്റ്റർ വത്സ ആന്റോ, ഇ.പി. ആന്റണി, ബിജോയ് പെരുമാട്ടിൽ, ഫാ. ടോണി കൊള്ളന്നൂർ എന്നിവർ പ്രസംഗിച്ചു.
Content Highlights: Parish Day was celebrated with various events and jubilee felicitations at the Holy Mount Carmel Church in Enamakkal.