നന്തിപുലം സഹകരണ ബാങ്ക്; നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്ന് കോൺഗ്രസ്

നന്തിപുലം സഹകരണ ബാങ്കില്‍ മുന്‍ സെക്രട്ടറി നടത്തിയ സാമ്പത്തിക തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്യുന്നു

വരന്തരപ്പിള്ളി: നന്തിപുലം സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്നും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ബാങ്കിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണൻ, ഡേവിസ് അക്കര, യു.ഡി.എഫ്. ചെയർമാൻ കെ.എൽ. ജോസ്, ബ്ലോക്ക് സെക്രട്ടറി അനിൽ കുനിയത്ത്, ഇ.എ. ഓമന, മീന മദനൻ, സാന്റോ നന്തിപുലം, റിന്റോ ഞെരിഞ്ഞാംപിള്ളി എന്നിവർ പ്രസംഗിച്ചു.

Content Highlights: Congress demanded a comprehensive probe into the financial fraud at Nandipulam Cooperative Bank and urged officials to resolve depositors' concerns.