കൊടുങ്ങല്ലൂരിൽ ലുലു ഡെയ്‌ലി ഉദ്ഘാടനം ഇന്ന്

കൊടുങ്ങല്ലൂർ: വടക്കേ നടയിലെ സെക്യുറ സെന്ററിൽ ലുലു ഡെയ്‌ലിയുടെ പുതിയ സ്റ്റോർ തിങ്കളാഴ്ച 2.30-ന് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് മുതൽ പൊതുജനങ്ങൾക്ക് ഷോപ്പിംഗ് നടത്താം.
കേരളത്തിലെ ലുലുവിന്റെ പതിനൊന്നാമത്തെയും തൃശൂർ ജില്ലയിലെ മൂന്നാമത്തെയും സ്റ്റോറാണിത്. ഫ്രഷ് ഫുഡ്, ഗ്രോസറി, ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉൽപന്നങ്ങൾ, ബ്യൂട്ടി പ്രോഡക്ടുകൾ, റെഡി ടു ഈറ്റ് ഭക്ഷണവിഭവങ്ങൾ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഔരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ശുചിത്വ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് സ്റ്റോറിന്റെ പ്രവർത്തനം. ഫാമുകളിൽനിന്ന് നേരിട്ട് എത്തിക്കുന്ന പഴങ്ങളും പച്ചക്കറികളും, മത്സ്യം, മാംസം, ബേക്കറി വിഭവങ്ങൾ എന്നിവയും ഇവിടെ ലഭ്യമാകും.
പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്ത് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.