കൈരളി ഹോംസിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: കഴിഞ്ഞ 13 വർഷമായി ബിൽഡേഴ്സ്, കോൺട്രാക്ടേഴ്സ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൈരളി ഹോംസിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം നടന്നു. അയ്യന്തോളിലുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം പി. ഗോവിന്ദൻകുട്ടി നിർവഹിച്ചു.സന്തോഷ് വർഗീസ്, മാനേജിംഗ് ഡയറക്ടർ ജോയ് കെ. കെ., ഡയറക്ടർമാരായ സജിത മേനോൻ, ദിലീപ് കുമാർ, ഷിജി വി.ജി. എന്നിവർ സംസാരിച്ചു.
തൃശ്ശൂരിൽ ഗുണമേന്മയും എൻജിനീയറിങ് വൈദഗ്ധ്യവും സമുന്നയിപ്പിച്ചുകൊണ്ട് കൃത്യസമയത്ത് മനോഹാരിതയോട് കൂടി വില്ലകളും അപ്പാർട്ട്മെന്റുകളും നിർമ്മിച്ചു നൽകുന്ന ചുരുക്കം ബിൽഡർമാരിൽ ഒന്നാണ് കൈരളി ഹോംസ്. കൈരളി ഹോംസിന്റെ ഏറ്റവും പുതിയ വില്ല പ്രോജക്ട് അനോഘ ഗാർഡൻസ് അമലയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
Content Highlights: Kairali Homes, Ayyanthole, Thrissur