ലോക മലയാളി കൗണ്‍സില്‍ ലോഗോ പ്രകാശനം; മുകേഷ് എംഎല്‍എ കെ. വാസുകിക്ക് നല്‍കി നിര്‍വഹിച്ചു

എം. മുകേഷ് എംഎൽഎ നോർക്ക് സെക്രട്ടറി ഡോ. കെ. വാസുകിക്ക് നൽകി ലോഗോ പ്രകാശനം ചെയ്യുന്നു
എം. മുകേഷ് എംഎൽഎ നോർക്ക് സെക്രട്ടറി ഡോ. കെ. വാസുകിക്ക് നൽകി ലോഗോ പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം : ബാങ്കോക്കില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ പതിന്നാലാമത് ദ്വിവാര്‍ഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു. എം. മുകേഷ് എംഎല്‍എ നോര്‍ക്ക സെക്രട്ടറി ഡോ. കെ. വാസുകിക്ക് നല്‍കി ലോഗോ പ്രകാശനം ചെയ്തു. കൗണ്‍സില്‍ കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. 

കെ. വിജയചന്ദ്രന്‍, എം.വി. പിള്ള, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, മുരുകന്‍ കാട്ടാക്കട, റാണി മോഹന്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജൂലായ് 25 മുതല്‍ 28 വരെയാണ് സമ്മേളനം. പുതിയ ലോകത്ത് ഉയര്‍ന്ന് വരുന്ന സാധ്യതകളെക്കുറിച്ചും അതിന് മലയാളി വിദ്യാര്‍ത്ഥികളെ എങ്ങനെ പ്രാപ്തരാക്കണമെന്നതിനെ ക്കുറിച്ചും ഡോ. ബാബു സ്റ്റീഫന്‍ സംസാരിച്ചു. 

നടക്കാനിരിക്കുന്ന കണ്‍വെന്‍ഷനെ കുറിച്ചും അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ ലഭിക്കുന്ന ഏര്‍ലി ബേഡ് (Early Bird) ഓഫറിനെക്കുറിച്ചും അദ്ദേഹം വിശദമാക്കി. കണ്‍വെന്‍ഷനിലേക്ക് എല്ലാ പ്രതിനിധികളെയും ബാബു സ്റ്റീഫന്‍ ഔദ്യോഗികകമായി ക്ഷണിക്കുകയും ചെയ്തു. 

Content Highlights: world malayalee council new logo 2025 thiruvananthapuram