ലോങ് ജംപിൽ സ്വർണം; അഭിമാനനേട്ടവുമായി ഡി. ഷീബ

ഡി.ഷീബ
ഡി.ഷീബ

തിരുവനന്തപുരം: ഭുവനേശ്വറിൽ നടന്ന ബിംസ്റ്റെക് അത്‌ലറ്റിക്‌ മീറ്റിൽ വനിതകളുടെ ലോങ്ജംപിൽ ഇന്ത്യയ്ക്കായി സ്വർണം നേടി തിരുവനന്തപുരം സ്വദേശി ഡി. ഷീബ.

6.21 മീറ്റർ ദൂരം ചാടിയാണ് ഷീബ നേട്ടം കൈവരിച്ചത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ഓട്ടോണമസിലെ മൂന്നാംവർഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാർഥിനിയാണ് ഷീബ.

രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ഇന്ത്യൻ ഓപ്പൺ അണ്ടർ-23 അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിലും ലോങ് ജംപിൽ ഷീബ സ്വർണം നേടിയിട്ടുണ്ട്.

കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പരിശീലകൻ ബൈജു ജോസഫാണ് ഷീബയുടെ കോച്ച്. പുതിയതുറ ഉരയിക്കുന്ന്‌ പുരയിടം സ്റ്റീഫന്റെയും ഡയാനയുടെയും മകളാണ്.

ദേശീയ-അന്തർദേശീയ തലത്തിലും ലോങ് ജംപിൽ മികച്ച പ്രകടനം ഷീബ കാഴ്ചവെച്ചിട്ടുണ്ട്.

Content Highlights: Thiruvananthapuram native D Sheeba won the gold medal in women long jump at the BIMSTEC Athletics Meet held in Bhubaneswar.