അങ്കണവാടി ജീവനക്കാർ മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം : അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ഭവൻ മാർച്ചും ധർണയും നടത്തി. അങ്കണവാടി ജീവനക്കാരുടെ കേന്ദ്രവിഹിതവും ഓണറേറിയവും വർധിപ്പിക്കുക, സ്ഥിരംതൊഴിലാളികളായി അംഗീകരിക്കുക, ഗ്രാറ്റ്വിറ്റി അനുവദിക്കുക, പെൻഷൻ ഏർപ്പെടുത്തുക, ഇ.എസ്.ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
പി.പി.സുനീർ എം.പി. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷനായി. ഡോ. എ.നീലലോഹിതദാസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കളായ കൊല്ലങ്കോട് രവീന്ദ്രൻ നായർ, കവിത സന്തോഷ്, പി.പി.അനിൽകുമാർ, ഷാലി തോമസ്, വി.ഓമന, മിനി സെബാസ്റ്റ്യൻ, ടി.പി.ബീന, ബി.രേണുക, വി.എൻ.ശ്യാമളാദേവി, പി.കെ.ഉഷാകുമാരി, ഷാലി ജോസ് എന്നിവർ പ്രസംഗിച്ചു.