നെയ്യാറ്റിൻകര ഡിപ്പോയിൽ പുസ്തകക്കൂടൊരുങ്ങി

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തുന്നവർക്ക് പുസ്തകക്കൂടൊരുക്കി കെ.എസ്.ആർ.ടി.ഇ.എ. യാത്രാപ്രേമികൾക്കും വായനക്കാർക്കും ഒരിടമായാണ് പുസ്തകക്കൂട് ഒരുക്കിയത്.യാത്രകളിലെ ഇടവേളകളിൽ ബസ്‌ സ്റ്റാൻഡിൽ തങ്ങുന്നവർക്കും ഡ്യൂട്ടിക്കിടയിൽ സമയം ചെലവിടുന്ന പുസ്തകപ്രേമികളായ ജീവനക്കാർക്കും നല്ല വായനയ്ക്കായി കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പുസ്തകക്കൂട് തുടങ്ങിയത്.

കവി ഡോ.ബിജു ബാലകൃഷ്ണനും ഏഴാം ക്ലാസ് വിദ്യാർഥിനി അവന്തികയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും യാത്രക്കാർക്കും പുസ്തകക്കൂട്ടിലേക്ക് പുസ്തകങ്ങൾ നൽകാനും, തിരഞ്ഞെടുത്ത് വായിക്കാനും അവസരം ഉണ്ട്. എൻ.കെ.രഞ്ജിത്ത് അധ്യക്ഷനായി. സുശീലൻ മണവാരി ശിശുദിന സന്ദേശം നൽകി.

എസ്.അനീഷ്, സി.വിഷ്ണു, ജി.എസ്.അഞ്ജന, ആർ.മനുമോൻ, എസ്.എസ്.സജികുമാർ, ജെ.ആർ.അഖിൽ, ആർ.എസ്.കണ്ണൻ, എം.ഗോപകുമാർ, എം.വി.ബൈജു, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ വൈകീട്ട് എട്ട് വരെ പുസ്തകക്കൂട് പ്രവർത്തിക്കും.