ഫലപ്രഖ്യാപനത്തിനു മുന്നേ ചിരിപ്പൂരം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പരസ്പരം പോരടിച്ച സ്ഥാനാര്‍ഥികള്‍ ജൂണ്‍ മൂന്നിന് ഒരേവേദിയില്‍ എത്തും. തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തെ സാംസ്‌കാരിക സംഘടനയായ കലയും കോഫി ഹൗസ് കൂട്ടായ്മയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് 'കാപ്പിയും കാര്‍ട്ടൂണും' പരിപാടി ഒരുക്കിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന പരിപാടിയിലെത്തുന്ന സ്ഥാനാര്‍ഥികള്‍ സദസ്സിനോടും കാര്‍ട്ടൂണിസ്റ്റുകളോടും സംവദിക്കും. തിരഞ്ഞെടുപ്പുകാലത്ത് ദിനപത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും ജനശ്രദ്ധ നേടിയ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്.

നരേന്ദ്രമോദിയും കെജ്‌രിവാളും രാഹുല്‍ ഗാന്ധിയും പിണറായി വിജയനും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും കാര്‍ട്ടൂണില്‍ നിറഞ്ഞുനില്‍ക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് അന്തരീക്ഷത്തിന് ചൂടുപകര്‍ന്ന വിവിധ വിവാദങ്ങളും വിഷയങ്ങളുമാണ് വരകളില്‍ തെളിഞ്ഞുനില്‍ക്കുന്നത്.

Content Highlights: Kappiyum Cartoonum: Election Cartoon exhibition