ആര്യനാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ആര്യനാട് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായൺ ഉദ്ഘാടനം ചെയ്യുന്നു
ആര്യനാട് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായൺ ഉദ്ഘാടനം ചെയ്യുന്നു

ആര്യനാട്: ആര്യനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായൺ നിർവഹിച്ചു. പി.ടിഎ. പ്രസിഡന്റ് സാജൻ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അഞ്ജന ജി. നായർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.രാഹുൽ, പഞ്ചായത്ത് അംഗം എസ്.ദീക്ഷിത്, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എസ്.സുനിൽകുമാർ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ എൻ.മദീന, രാജികുമാരി എന്നിവർ സംസാരിച്ചു.

Content Highlights: Various development projects under the district panchayat annual plan were inaugurated at Aryanad Government Higher Secondary School.