ശമ്പളം 600 കോടി രൂപ; കാലിടറിയ ഇന്റലിനെ കരകയറ്റാൻ ഈ മലേഷ്യക്കാരനാവുമോ?

അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റലിന്റെ പുതിയ സി.ഇ.ഒ ആയി മലേഷ്യന്‍ വംശജനായ ലിപ് ബു ടാന്‍ കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റെടുത്തത്. വന്‍കിട കോര്‍പ്പറേറ്റുകളിലെ സി.ഇ.ഒ മാറ്റങ്ങള്‍ പൊതുവെ വാര്‍ത്തയാവാറുണ്ടെങ്കിലും ലിപ് ബു ടാന്‍ വാര്‍ത്തയിലിടം നേടിയത് കമ്പനി അദ്ദേഹത്തിന് പ്രഖ്യാപിച്ച ശമ്പളം കൊണ്ടുകൂടിയായിരുന്നു. വാര്‍ഷിക ശമ്പളം 600 കോടി രൂപ. കമ്പനിയുടെ ഓഹരിയടക്കം 6.9 കോടി ഡോളറാണ് അറുപത്തഞ്ചുകാരനായ ലിപിന് കമ്പനി വാഗ്ദാനം ചെയ്തത്. വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് നല്‍കിയ ടാര്‍ഗറ്റ് പ്രാവര്‍ത്തികമാക്കിയാലാണ് ഈ ശമ്പളം കമ്പനി നല്‍കുക. പത്ത് ലക്ഷം ഡോളര്‍ ശമ്പളവും പ്രകടനം വിലയിരുത്തി 200 ശതമാനം വരെ ബോണസുമാണ് പ്രധാന വാഗ്ദാനം. പലതരത്തിലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്റലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ് ലിപിന്റെ നിയമനത്തിന്റെ പ്രധാന ലക്ഷ്യം. നിയമന വാര്‍ത്തകള്‍ പുറത്ത് വന്നതോട് കൂടെ തന്നെ കമ്പനിയുടെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. സ്വപ്‌നതുല്യമായ സാലറി പാക്കേജൊക്കെയാണെങ്കിലും അമേരിക്കയുടെ 'ചിപ്പ്‌സില്ല' കമ്പനിയില്‍ പുതിയ സി.ഇ.ഒയെ കാത്തിരിക്കുന്നത് അത്ര സുഖകരമായ നാളുകളായിരിക്കില്ല.
ഇന്റലിന് കാലിടറിയതെവിടെ
Content Highlights: who is Lip Bu Tan? new ceo Intel, ai chip race