എല്ലാം കാണുന്ന 'വിരൂപാക്ഷ'; ചൈനീസ് സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ക്ക് ഇന്ത്യയുടെ ചെക്ക്

എയ്‌റോ ഇന്ത്യയില്‍പ്രദര്‍ശിപ്പിച്ച വിരൂപാക്ഷ റഡാര്‍ Photo credit- Indian Defence Times
എയ്‌റോ ഇന്ത്യയില്‍പ്രദര്‍ശിപ്പിച്ച വിരൂപാക്ഷ റഡാര്‍ Photo credit- Indian Defence Times

സ്വന്തമായി സ്‌റ്റെല്‍ത്ത് വിമാനമില്ലാത്ത രാജ്യമാണ് ഇന്ത്യ, ചൈനയുടെ സ്‌റ്റെല്‍ത്ത് ഭീഷണി ഇന്ത്യയ്ക്ക് മുന്നിലെ സജീവ യാഥാര്‍ഥ്യവുമാണ്. എങ്കിലും  സ്‌റ്റെല്‍ത്ത് വിമാനങ്ങളെ കണ്ടെത്തി ആക്രമിക്കാന്‍ സഹായിക്കുന്ന അത്യാധുനിക റഡാര്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. വിരൂപാക്ഷ എന്ന് പേരിട്ടിരിക്കുന്ന ഈ റഡാര്‍ സംവിധാനം ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ സ്റ്റെല്‍ത്ത് കില്ലറാക്കി മാറ്റും. 

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ സൃഷ്ടിയാണ് 'വിരൂപാക്ഷ'. പരമ്പരാഗത റഡാറുകളുടെ ശേഷിയെ മറികടക്കുന്ന പ്രകടനം, ഭാരക്കുറവ്, കൂറഞ്ഞ ഊര്‍ജ ഉപഭോഗം, കൃത്യത എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള 'വിരൂപാക്ഷ' റഡാര്‍ ഇന്ത്യന്‍ വ്യോമസേനയുടെ കുന്തമുനയായ സുഖോയ്-30 എംകെഐ വിമാനങ്ങളില്‍ ഘടിപ്പിക്കാനൊരുങ്ങുകയാണ്. 'വിരൂപാക്ഷ' വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം.

Content Highlights: India has developed a sophisticated radar system that helps detect and attack stealth aircraf

Continue reading