മൂന്ന് മടക്കുള്ള ഫോണ്‍, ചുരുട്ടാന്‍ സാധിക്കുന്ന സ്ക്രീന്‍; സാംസങ് അണിയറയില്‍ ഒരുക്കുന്നത്

സ്മാര്‍ട്ഫോണ്‍ നിര്‍മാണരംഗത്തെ വിപ്ലവങ്ങളില്‍ ഒന്നാണ് ഫോള്‍ഡബിള്‍ സ്ക്രീനുകള്‍. ഇപ്പോഴും ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് അവരുടെ ഫോണുകളില്‍ ഫോള്‍ഡബിള്‍ സ്ക്രീന്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്.
സാംസങ് ഗാലക്സി സെഡ് ഫോള്‍ഡ് 2 5ജി, സാംസങ് ഗാലക്സി സെഡ് ഫ്ളിപ്, മോട്ടോ റേസര്‍, വാവേ മേറ്റ് എക്സ്, വാവേ മേറ്റ് എക്സ് എസ് എന്നിവ അവയില്‍ ചിലതാണ്.
ഫോള്‍ഡബിള്‍ സ്ക്രീന്‍ ഉപകരണങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുള്ള കമ്പനികളിലൊന്നായ സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്ക്രീന്‍ ഉപകരണങ്ങള്‍ക്കായുള്ള പരീക്ഷണങ്ങളിലാണെന്നാണ് വിവരം.
ഇത്തവണ മൂന്ന് മടക്കുകളുള്ള സ്ക്രീനുകളും ചുരുട്ടിവെക്കാന്‍ സാധിക്കുന്ന സ്ക്രീനുകളും ഉള്ള ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
ഫോള്‍ഡബിള്‍ ഡിസ്പ്ലേയെ കൂടാതെ ഫോള്‍ഡബിള്‍ സ്ക്രീനിന് നല്കുന്ന രണ്ടാമത്തെ സ്ക്രീന്‍ ഒഴിവാക്കുന്ന വിധത്തിലുള്ളതാണ് സാംസങിന്റെ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണിന്റെ ആദ്യചിത്രങ്ങള്‍ വരച്ചിരിക്കുന്നത് എന്ന് ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് ഒരു സ്ലൈഡ് ഔട്ട് കീ ബോര്‍ഡ് ഉണ്ടാവുമെന്നും വ്യത്യസ്ത ഭാഗങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിലിണ്ടര്‍ രൂപത്തിലുള്ള ഒരു ഉപകരണമാണ് അടുത്തത്. ഇതിന് ചുറ്റും ഫ്ളെക്സിബിള്‍ സ്ക്രീന്‍ ആയിരിക്കും.
Content Highlights: Samsung working on triple folds and rollable display devices
Content Highlights: