ഫോണല്ല, വെയറബിളുമല്ല, ഇതുവരെയില്ലാത്ത പുതിയതൊന്ന്; 2026 ല്‍ ഓപ്പണ്‍ എഐ പുറത്തിറക്കുന്ന ഉപകരണം എന്ത്?

ജോണി ഐവും സാം ഓൾട്ട്മാനും | Photo: Open AI
ജോണി ഐവും സാം ഓൾട്ട്മാനും | Photo: Open AI

സ്മാര്‍ട്ഫോണ്‍ എന്നാല്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ ആദ്യ മാതൃകയായിരുന്നു 2007 ല്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്റെ കൈകളില്‍ ലോകത്തിന് മുന്നിലുയര്‍ന്ന ആദ്യത്തെ ഐഫോണ്‍. ഇന്ന് കാണുന്ന സ്മാര്‍ട്ഫോണുകളുടെയെല്ലാം രൂപകല്‍പനയ്ക്ക് അടിസ്ഥാനമായത് ആ ഐഫോണ്‍ ആശയമാണ്. വര്‍ഷങ്ങള്‍ ഇപ്പുറം അത്തരം ഒരു വഴിത്തിരിവിന്റെ കാലഘട്ടത്തിലാണ് നമ്മള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഥവാ നിര്‍മിതബുദ്ധി ലോകത്തെ ഏത് ദിശയില്‍ നയിക്കുമെന്നതില്‍ ഇനിയും ഒരു ഉത്തരം ലഭിച്ചിട്ടില്ല.

ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തിന് തുടക്കമിട്ട കമ്പനിയാണ് ഓപ്പണ്‍ എഐ. 2022 ല്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയുടെ വരവാണ് സാങ്കേതികവിദ്യാ ലോകത്തെയും ലോകക്രമത്തെയും വലിയ മാറ്റത്തിലേക്ക് നയിച്ചത്. പിന്നീട് വന്‍ കമ്പനികളെല്ലാം എഐ രംഗത്തേക്ക് കടന്നുവന്നു. മനുഷ്യബുദ്ധിയെ മറികടക്കുന്നതും ഭാഷാപരമായ കഴിവുകളുള്ളതും വിശകലന ബുദ്ധിയുള്ളതുമായ ജനറേറ്റീവ് എഐ മോഡലുകള്‍ നിരന്തരം രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്.

Content Highlights: OpenAI`s partnership with Johny Ive promises a revolutionary AI device.

Continue reading