ഐഫോണില്‍ എങ്ങനെ അപരിചിതരുടെയും തട്ടിപ്പുകാരുടെയും ഫോണ്‍വിളികള്‍ ഒഴിവാക്കാം?

ആപ്പിള്‍ ഐഫോണ്‍ 7 | Photo : Sean Gallup|Getty Images
ആപ്പിള്‍ ഐഫോണ്‍ 7 | Photo : Sean Gallup|Getty Images

സ്പാം കോളുകള്‍ എല്ലാ മൊബൈല്‍ ഉപയോക്താക്കളും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. ചിലര്‍ ചതിക്കുഴികളില്‍ വീണുപോവുകയും ചെയ്യുന്നു. ഡു നോട്ട് ഡിസ്റ്റര്‍ബ് പോലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും സ്പാം കോളുകളുടെയും അപരിചിതരുടെ ഫോണ്‍ വിളികളുടേയും ശല്യം ഒഴിവാകുന്നില്ല.

ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ആപ്പിള്‍ ഐഓഎസ് 13 ല്‍ സൈലന്‍സ് അണ്‍നൗണ്‍ കോളേഴ്‌സ് ആന്റ് സ്പാം കോള്‍സ് എന്നൊരു ഫീച്ചറുണ്ട്. 

ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്ത നമ്പറുകളെയെല്ലാം ഈ സംവിധാനം ബ്ലോക്ക് ചെയ്യും. അനാവശ്യ ഫോണ്‍ വിളികളെ തടയാനാണ് ഈ സംവിധാനം എങ്കിലും കോണ്‍ടാക്റ്റ് ലിസ്റ്റിലില്ലാത്ത പരിചിതരായ ആളുകളുടെ കോളുകളും ഇത് തടയും എന്നത് ഒരു പരിമിതിയാണ്. എങ്കിലും അത്തരക്കാര്‍ക്ക് വോയ്‌സ് മെയില്‍ അയക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്. 

ഈ ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്ന് നോക്കാം. 

  1. സെറ്റിങ്‌സില്‍ പോവുക
  2. താഴേക്ക് സൈ്വപ്പ് ചെയ്ത് Phone എന്നത് തിരഞ്ഞെടുക്കുക. 
  3. അതില്‍ Silence Unknown Callers എന്ന് കാണാം
  4. അതിലെ ടോഗിള്‍ ബട്ടണ്‍ ഓണ്‍ ചെയ്യുക

ഇത്രമാത്രം! ഇതോടെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എല്ലാം ബ്ലോക്ക് ചെയ്യപ്പെടും. ഈ ഓപ്ഷന്‍ നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഏത് സമയത്തും ഓഫ് ചെയ്യാവുന്നതാണ്. പുതിയ ഐഓഎസ് 14 ലും ഈ സൗകര്യം ലഭ്യമാണ്. 

Content Highlights: how to block unknown spam calls on iphones 

Content Highlights: