മനസ് തളര്‍ത്തുന്ന സ്മാര്‍ട്‌ഫോണ്‍ ആസക്തി; ഒരു തലമുറ 'ഡംബ് ഫോണുകളിലേക്ക്' മടങ്ങുമ്പോള്‍

#ഖദീജ മൈമൂൻ
Feature Phones | AI image
Feature Phones | AI image

നമ്മൾ ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോട്ട്‌സും സ്‌ക്രോൾ ചെയ്തതിന്റെ കണക്കെടുത്താൽ കിലോമീറ്ററുകളോളം താണ്ടിയിട്ടുണ്ടാകും എന്നൊരു സോഷ്യൽ മീഡിയ 'ചൊല്ലുണ്ട്'. ദിവസേനയുള്ള സ്‌ക്രീൻ ടൈം ഏഴും എട്ടും മണിക്കൂറൊക്കെ കടക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ഇതിൽനിന്ന്  മുക്തി നേടാൻ ആഗ്രഹിക്കുന്നവരുടെ അഭയകേന്ദ്രമാകുകയാണ് ഡംബ് ഫോണുകൾ. സ്മാർട്ട് ഫോണുകളുടെ പ്രത്യേകതകളില്ല എന്നതാണ് ഡംബ് ഫോണുകളുടെ പ്രത്യേകത. 

സോഷ്യൽ മീഡിയ ആപ്പുകളും മൾട്ടിമീഡിയ ആപ്പുകളും ഇല്ലാത്ത ഫോൺവിളിയും എസ്എംഎസും അടങ്ങുന്ന അടിസ്ഥാന ആവശ്യങ്ങൾ മാത്രം സാധ്യമായ ഫോണുകളെയാണ് ഡംബ് ഫോണുകൾ എന്ന് വിളിക്കുന്നത്. ഡംബ് (Dumb) എന്നാൽ ഊമയായത്, നിശബ്ദമായത് എന്നെല്ലാമാണ് അർത്ഥം. സോഷ്യൽ മീഡിയ ആപ്പുകളുടെയും മറ്റും നിരന്തരമായ നോട്ടിഫിക്കേഷനുകളുടെ ശല്യമില്ലാത്തതിനാലാണ് ഫോണുകളെ ആ പേരിൽ വിളിക്കുന്നത്. തൊണ്ണൂറുകളുടെ അവസാനം ട്രെൻഡായിരുന്ന ഹാൻഡ്‌സെറ്റ് ഫോണുകൾക്ക് സമാനമാണ് ഡംബ് ഫോണുകൾ.

Content Highlights: dumb phone becoming synonym for restricting phone addiction

Continue reading