വാട്ടര്‍ റോക്കറ്റ് അല്ല... വാട്ട് എ റോക്കറ്റ് ! പ്രൊഫഷണലിസം തോറ്റുപോകുന്ന വിക്ഷേപണം

വാട്ടര്‍ റോക്കറ്റ് എന്നാണ് പേരെങ്കിലും കുതിച്ച് പൊങ്ങുന്നത് കണ്ടാല്‍ അക്ഷരാര്‍ഥത്തില്‍ നമ്മള്‍ പറയും വൗ വാട്ട് എ റോക്കറ്റ് എന്ന്. ചൈനയിലെ കുട്ടിശാസ്ത്രജ്ഞരാണ് ഈ വാട്ടര്‍ റോക്കറ്റിന് പിന്നില്‍. വെള്ളവും പ്ലാസ്റ്റിക് കുപ്പികളും കൊണ്ടുള്ള നിര്‍മിതി. എന്നാല്‍ യഥാര്‍ത്ഥ റോക്കറ്റുകളെ വെല്ലും വിധം ക്രമീകരിച്ച രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റ് ആണിത്.
കുപ്പികളില്‍ നിന്ന് പുറത്തേക്ക് വരുന്ന വെള്ളത്തിന്റെ മര്‍ദം കൊണ്ടാണ് റോക്കറ്റ് ഉയര്‍ന്ന് പോങ്ങുന്നത്. വിക്ഷേപണത്തിനിടെ റോക്കറ്റിന്റെ താഴെയുള്ള ഭാഗം വേര്‍പെടുകയും പാരച്യൂട്ടില്‍ വന്നിറങ്ങുകയും ചെയ്യുന്നു. മുകളിലെ ഭാഗം തുടര്‍ന്നും ആകാശത്തേക്കുയരുന്നു.
സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ന്യൂട്ടന്റെ ചലന നിയമവും വായു, മര്‍ദം, എന്നിവയുടെ ശാസ്ത്രീയ വശങ്ങളുമാണ് വാട്ടര്‍ റോക്കറ്റിന് പിന്നിലുള്ള ശാസ്ത്രവും
Content Highlights: water rocket, built by Chinese child scientists, launch using water pressure and a two-stage design