ഫാക്ടറി തൊഴിലാളിയില്‍ നിന്ന് ബഹിരാകാശ യാത്രികയിലേക്ക്; വാലന്റീന, നക്ഷത്രങ്ങളെ തൊട്ട പെണ്‍കുട്ടി

#അജ്നാസ് നാസർ
വാലന്റീന തെരഷ്‌കോവ | Photos: gettyimages
വാലന്റീന തെരഷ്‌കോവ | Photos: gettyimages

'ഹായ് ഇത് ഞാനാണ്... സീഗിള്‍, എല്ലാം സുഖകരമായി പോകുന്നു. ഞാന്‍ ചക്രവാളം കാണുകയാണ്. ഭൂമി ഇവിടെ നിന്ന് എത്ര മനോഹരമാണെന്ന് അറിയാമോ...''

ബഹിരാകാശത്ത് നിന്ന് സോവിയറ്റ് യൂണിയനിലെ നിലയത്തിലേക്കെത്തിയ ആ വാക്കുകളിലൂടെ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. ഭൂമിയുടെ അതിരുകളും കടന്ന് ശൂന്യാകാശത്തിന്റെ അനന്തതയിലേക്കെത്തിയ ആദ്യത്തെ വനിതയുടേതായിരുന്നു ആ സന്ദേശം. ഒരു സ്ത്രീ ആദ്യമായി ബഹിരാകാശത്ത് പറന്നു നടക്കുന്നത് സോവിയറ്റ് യൂണിയനിലെയും യൂറോപ്പിലെയും വീടുകളിലിരുന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ ടിവിയില്‍ കണ്ടു. ഒറ്റയ്ക്ക് മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ആ പെണ്‍കുട്ടി ഒരു വൈമാനികയോ ശാസ്ത്രജ്ഞയോ ഒന്നുമായിരുന്നില്ല. ഫാക്ടറി തൊഴിലാളിയായിരുന്ന ഒരു സാധാരണക്കാരി... ലോകത്തിന്റെ പലഭാഗത്തും സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനോ വിദ്യാഭ്യാസം നേടാനോ പോലും അവകാശമില്ലാതിരുന്ന 1960കളുടെ തുടക്കകാലത്തായിരുന്നു ഈ ചരിത്രസംഭവം. സുനിത വില്യംസിനും കല്‍പന ചൗളയ്ക്കുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വോസ്ടാക് 6 വാഹനത്തില്‍ ബഹിരാകാശത്ത് സ്വപ്‌നങ്ങള്‍ വെട്ടിപ്പിടിക്കാനിറങ്ങിയ ഇരുപത്തിയാറുകാരിയുടെ പേര് വാലന്റീന തെരഷ്‌കോവ.

Content Highlights: valentina tereshkova first woman in space

Continue reading