മരുന്നുകൾ മുതൽ ജീവന്റെ ഉത്ഭവംവരെ; രസതന്ത്ര നോബൽ ചുരുളഴിച്ച അസമമിതിയുടെ രഹസ്യം

2026 ലെ രസതന്ത്ര നൊബേല്‍ ജേതാക്കളായ ഹെന്റി ബി. കഗനും, കെന്‍സോ സോയിയും | Photo: AP
2026 ലെ രസതന്ത്ര നൊബേല്‍ ജേതാക്കളായ ഹെന്റി ബി. കഗനും, കെന്‍സോ സോയിയും | Photo: AP

അലർജിയും തുമ്മലുമൊക്കെ വരുമ്പോൾ സാധാരണ കഴിക്കാറുള്ള  മരുന്നാണ് സെട്രിസിൻ. എന്നാൽ, ചിലപ്പോഴൊക്കെ സെട്രിസിന് പകരം ലിവോസെട്രിസിൻ നിർദ്ദേശിക്കാറുണ്ട് ഡോക്ടർമാർ. സെട്രിസിന്റെ സാധാരണ ഡോസ് പത്ത് മില്ലിഗ്രാം ആണ്, ലിവോസെട്രിസിൻ ഡോസ് അഞ്ച് മില്ലീഗ്രാം ആണ്. വിലയും ലിവോസെട്രിസിന് കൂടുതലാണ്. എന്താണ് ഇതിനുപിന്നിലെ രസതന്ത്രം?

അത് പറയുംമുമ്പ് നമ്മുടെ രണ്ട് കൈയിലേക്ക് നോക്കാം. രണ്ട് കൈയും കണ്ടാൽ ഒരുപോലെ തോന്നുമെങ്കിലും ഒന്ന് മറ്റൊന്നിന് മുകളിൽ കൃത്യമായി ചേർത്ത് വെക്കാനാവില്ല. ഈ സ്വഭാവത്തിനാണ് കൈറാലിറ്റി എന്ന് പറയുന്നത്. ഓർഗാനിക് കെമിസ്ട്രിയിൽ തന്മാത്രകളുടെ രാസസ്വഭാവത്തെ നിയന്ത്രിക്കുന്നതിൽ കൈറാലിറ്റിക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. കാർബൺ ആറ്റവുമായി നാല് വ്യത്യസ്ത ഗ്രൂപ്പുകൾ ബന്ധിക്കപ്പെടുമ്പോഴാണ് സാധാരണ കൈറാലിറ്റി എന്ന സ്വഭാവം ഉടലെടുക്കുക.

Content Highlights: This article breaks down how molecular chirality, enantiomers, and Nobel-winning asymmetric synthesis techniques explain why the allergy medication levocetirizine is more expensive than cetirizine.

Continue reading