മഞ്ഞിൽ നിന്നൊഴുകുന്ന രക്തം ; അന്റാർട്ടിക്കയിലെ പ്രതിഭാസത്തിന് രഹസ്യം കണ്ടെത്തി

രക്തത്തിന്റെ നിറത്തിൽ വെള്ളമൊഴുകിയിറങ്ങുന്ന അന്റാർട്ടിക്കയിൽനിന്നുള്ള കാഴ്ച നമ്മളിൽ പലരും കണ്ടുകാണും. അത്യപൂർവമായ ഈ കാഴ്ചയെന്തെന്നത് വളരെക്കാലമായി ഗവേഷകർക്കുമുന്നിലെ ചോദ്യമാണ്. ഇതാ അതിനുത്തരമായിരിക്കുന്നു. 1911-ൽ ഓസ്‌ട്രേലിയൻ ഭൗമശാസ്ത്രജ്ഞനായ തോമസ് ഗ്രിഫിത്ത് ടെയ്‌ലർ കണ്ടെത്തിയ, അദ്ദേഹത്തിന്റെ സ്മരണാർഥം പേരുനൽകിയ ‘ടെയ്‌ലർ’ഹിമാനിക്കുമുന്നിലാണ് രക്തം ഒഴുകുന്നതുപോലെ ചുവന്ന വെള്ളച്ചാട്ടം (ബ്ലഡ് ഫാൾസ്) കണ്ടെത്തിയത്.
ദശലക്ഷക്കണക്കിന് വർഷങ്ങളായി മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഇരുമ്പിന്റെ അംശംകൂടിയ ഉപ്പുവെള്ളമാണ് ‘ബ്ലെഡ് ഫാൾസ്’ ഉണ്ടാക്കുന്നത്. ഇരുമ്പടങ്ങിയ വെള്ളം ഹിമാനികൾക്ക് പുറത്തെത്തി അന്തരീക്ഷ ഓക്സിജനുമായി ചേർന്ന് തുരുമ്പിക്കലിനോടു സമാനമായ ഓക്സീകരണം നടക്കുന്നു. ഇതാണ് ചുവപ്പുനിറത്തിനുകാരണം. ഹിമാനികൾക്കടിയിലെ മർദംകൂടുന്നതിനാലാണ് വെള്ളം പുറത്തേക്കൊഴുകുന്നത്. ലൂയിസിയാന സ്റ്റേറ്റ് സർവകലാശാലാസംഘമാണ് പഠനത്തിനുപിന്നിൽ.
Content Highlights: Scientists have discovered that the blood-red color of Antarctica's Taylor Glacier is caused by ancient, pressurized iron-rich saltwater oxidizing upon contact with air.