ഇരട്ട ഡിസ്പ്ലേയും 200MP ക്യാമറയും 7,000mAh ബാറ്ററിയും; വിപണി കീഴടക്കാൻ ഷാവോമി 18 പ്രോ എത്തുന്നു!

#ടെക്നോളജി ഡെസ്ക്
Xiaomi 18 pro | Photo: Xiaomi
Xiaomi 18 pro | Photo: Xiaomi

ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഷാവോമി 18 പ്രോ ഇന്ത്യയിലേക്കെത്തുന്നു. ഈ വർഷത്തെ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ നടന്ന ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ ഡേ പരിപാടിയിലാണ് പ്രഖ്യാപനം. വരും മാസങ്ങളിൽ ഈ ഫോൺ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഷാവോമി ഇന്ത്യ പ്രൊഡക്ട് മാർക്കറ്റിങ് അസോസിയേറ്റ് ഡയറക്ടർ ഗൗതം ബത്ര പറഞ്ഞു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രൊസസറിൽ ഇന്ത്യയിലെത്തുന്ന ആദ്യ സ്മാർട്ട്ഫോണുകളിലൊന്നാണ് ഷാവോമി 18 പ്രോ.

സവിശേഷതകൾ

സാധാരണ സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി രണ്ട് ഡിസ്പ്ലേകളോടുകൂടിയാണ് (Dual Display) ഈ ഫോൺ ഒരുക്കിയിരിക്കുന്നത്.

  • പ്രധാന ഡിസ്‌പ്ലേ: 6.4 ഇഞ്ച് ഫ്ലാറ്റ് 1.5K LTPO AMOLED ഡിസ്‌പ്ലേ (120Hz റിഫ്രഷ് റേറ്റ്, 4,000 nits പീക്ക് ബ്രൈറ്റ്‌നസ്).
  • പിൻവശത്തെ ഡിസ്‌പ്ലേ: ക്യാമറ മോഡ്യൂളിന് സമീപമുള്ള 2.7 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ (120Hz റിഫ്രഷ് റേറ്റ്, 4,000 nits ബ്രൈറ്റ്‌നസ്). നോട്ടിഫിക്കേഷനുകൾ പരിശോധിക്കാനും വിജറ്റുകൾ ഉപയോഗിക്കാനും പ്രധാന ക്യാമറ വഴി സെൽഫികൾ എടുക്കാനും ഇത് സഹായിക്കുന്നു.
  • Super Pixel Display 2.0: വശങ്ങളിൽ നിന്ന് മറ്റുള്ളവർ സ്ക്രീനിലേക്ക് ഒളിഞ്ഞുനോക്കുന്നത് തടയുന്ന പ്രൈവസി ഫീച്ചർ.
  • പ്രൊസസ്സർ & പെർഫോമൻസ്: 2nm ആർക്കിടെക്ചറിൽ നിർമ്മിച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രൊസസ്സർ.
  • റാം & സ്റ്റോറേജ്: 12GB അല്ലെങ്കിൽ 16GB റാം, 256GB, 512GB അല്ലെങ്കിൽ 1TB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ.
  • കൂളിംഗ് സിസ്റ്റം: ഹെവി ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത റിംഗ് ഷേപ്പ്ഡ് കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റം.

ലൈക്ക ക്യാമറകൾ:

  • പ്രധാന ക്യാമറ: 200MP ലൈറ്റ് ഫ്യൂഷൻ 960 (OIS പിന്തുണയോടെ).
  • ടെലിഫോട്ടോ ക്യാമറ: 200MP പെരിസ്കോപ്പ് ക്യാമറ (3.2x ഓപ്റ്റിക്കൽ സൂം, OIS, 12cm മാക്രോ ഷോട്ടുകൾ).
  • അൾട്രാ വൈഡ് ക്യാമറ: 50MP ക്യാമറ.
  • സെൽഫി ക്യാമറ: 50MP ഫ്രണ്ട് ക്യാമറ.
  • ബാറ്ററിയും ചാർജിങും: 7,000mAh സിലിക്കൺ-കാർബൺ ബാറ്ററി, 100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിങ് പിന്തുണ.
  • മറ്റ് സവിശേഷതകൾ: ആൻഡ്രോയിഡ് 17 അധിഷ്ഠിത HyperOS 4, വൈഫൈ 7, അൾട്രാ-വൈഡ്ബാന്റ് (UWB), USB 3.2 Gen 1 പോർട്ട്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ്, പ്രത്യേക AI ബട്ടൺ.

വില 

ഷവോമി 18 പ്രോയുടെ ഇന്ത്യയിലെ ഔദ്യോഗിക വിലയോ ലോഞ്ച് തീയതിയോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മുൻ മോഡലായ ഷവോമി 17 ഇന്ത്യയിൽ ₹89,999 രൂപയ്ക്കാണ് അവതരിപ്പിച്ചത് എന്നതിനാൽ, ഷവോമി 18 പ്രോയുടെ വില ₹1,00,000 കവിയാനാണ് സാധ്യത.

Content Highlights: Xiaomi has announced that its upcoming flagship smartphone, the Xiaomi 18 Pro—featuring a dual display, Snapdragon 8 Elite Extreme Gen 6 processor, 200MP Leica cameras, and a massive 7,000mAh battery—will soon launch in India.