ഫോൺ നമ്പർ വെളിപ്പെടുത്തേണ്ട; സ്വന്തംപേരിൽ സന്ദേശമയക്കാൻ സൗകര്യവുമായി വാട്‌സാപ്പ്

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Reuters
പ്രതീകാത്മകചിത്രം | Reuters

മുംബൈ: ഫോൺ നമ്പറിനുപകരം ചാറ്റുകളിൽ സന്ദേശം അയക്കുന്നവരുടെ പേര് പ്രദർശിപ്പിക്കുന്ന സംവിധാനം നടപ്പാക്കുന്നതിനൊരുങ്ങി വാട്‌സാപ്പ്. ഫോൺ നമ്പർ വെളിപ്പെടുത്തുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സന്ദേശങ്ങൾ അയക്കുമ്പോഴും വിഡിയോ, വോയിസ് കോളിനൊപ്പവും ഇത്തരത്തിൽ പേരോ സാമൂഹികമാധ്യമങ്ങളുടെ മാതൃകയിലുള്ള തിരിച്ചറിയൽസംവിധാനമോ ഉപയോഗിക്കാനാകും. ഇതോടെ വ്യക്തികൾക്കും ബിസിനസ് അക്കൗണ്ടുള്ളവർക്കും സാമൂഹികമാധ്യമങ്ങളിലേതുപോലെ ഒറ്റപ്പേരിലുള്ള ഹാൻഡിലുകൾ ഉപയോഗിക്കാനാകും.

ഇഷ്ടമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നരീതിയിലാകും പുതിയസംവിധാനം വരുക. ആവശ്യമുള്ളവർക്ക് തുടർന്നും നിലവിലെരീതിയിൽ ഫോൺ നമ്പർ കാണുന്ന സംവിധാനം ഉപയോഗിക്കുന്നതിൽ തടസ്സമുണ്ടാകില്ല. ജൂൺമുതൽ ആഗോളതലത്തിൽ ഈ സംവിധാനം നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: Introduction of unique usernames to replace phone numbers., Enhanced privacy for individual and business accounts., Optional feature allowing users to stick with phone numbers if preferred., Global rollout expected starting June.