വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയോ? നിങ്ങള്‍ക്ക് മാത്രമല്ല, ലോകവ്യാപകമായി തടസ്സം നേരിട്ടു

പ്രതീകാത്മ ചിത്രം | Photo: AFP
പ്രതീകാത്മ ചിത്രം | Photo: AFP


ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ വാട്‌സാപ്പ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ബുധനാഴ്ച പണിമുടക്കി. ലോകവ്യാപകമായുള്ള ഉപയോക്താക്കള്‍ക്ക് ബുധനാഴ്ച ആശയവിനിമയം നടത്തുന്നതിലും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നേരിട്ടു. മൊബൈലിലും ഡെസ്‌ക്ടോപ്പിലും പ്രശ്‌നമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരമാണെങ്കില്‍ ഏതാണ്ട് അന്‍പതിനായിരത്തിലധികം പേര്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായി പരാതിപ്പെട്ടിട്ടുണ്ട്. ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് പോസ്റ്റുകള്‍ സ്വീകരിക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ സാധിച്ചില്ല. ചിലര്‍ക്ക് വളരെ സാവധാനത്തിലാണ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനായത്. 

രാത്രി പതിനൊന്നു മണിയോടുകൂടിയാണ് ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടുതുടങ്ങിയത്. അതേസമയം വിഷയത്തില്‍ മെറ്റ ഇതുവരെ ഔദ്യോഗികപ്രതികരണം നടത്തിയിട്ടില്ല. 
 

Content Highlights: whatsapp instagram and facebook down for several users globally