റോബോട്ട് നായകൾക്കൊപ്പം നടക്കണം: മണിക്കൂറിന് 1900 രൂപ പ്രതിഫലം വാഗ്ദാനംചെയ്ത് സ്റ്റാർട്ടപ്പ്

റോബോട്ട് നായകൾക്കൊപ്പം നടക്കാൻ ആളെത്തേടി യു.എസ് ടെക് സ്റ്റാർട്ടപ്പായ ഡയമെൻഷണൽ. മണിക്കൂറിന് 20 ഡോളർ (ഏകദേശം 1,900 രൂപ) പ്രതിഫലം നൽകുമെന്നാണ് വാഗ്ദാനം. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ ലാബിന് പുറത്ത് സഞ്ചരിക്കാൻ നാലുകാലുള്ള എഐ റോബോട്ടുകളെ പരിശീലിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സാമൂഹിക മാധ്യമത്തിൽ പ്രചരിച്ച തൊഴിൽ പരസ്യത്തിൽ പറയുന്നു.
തിരഞ്ഞെടുക്കപ്പെടുന്നവർ
ഒരു ഷിഫ്റ്റിൽ നാല് മുതൽ ആറ് മണിക്കൂർവരെ റോബോട്ടിക് നായകൾക്കൊപ്പം നടക്കേണ്ടിവരും. ഉദ്യോഗാർഥികൾക്ക് റോബോട്ടിക്സിൽ മുൻപരിചയം ആവശ്യമില്ല. പരിശീലിപ്പിക്കേണ്ട റോബോട്ടിനൊപ്പം സുരക്ഷാ നിർദ്ദേശങ്ങൾ, നിശ്ചിത റൂട്ടുകൾ എന്നിവയും കമ്പനി നൽകും.
മണിക്കൂറുകളോളം പുറത്തു നടക്കാനും, സ്വതന്ത്രമായി ജോലി ചെയ്യാനും, സ്മാർട്ട്ഫോൺ ഉപയോഗിക്കാനും താത്പര്യമുള്ളവരായിരിക്കണം അപേക്ഷകർ. കൂടാതെ, ഏകദേശം 15 കിലോഗ്രാം ഭാരമുള്ള റോബോ നായയെ സുരക്ഷിതമായി കൈകാര്യം ചെയ്യാനും അവർക്ക് കഴിയണം. അതിനിടെ, ഈ പരസ്യം പിന്നീട് കമ്പനി നീക്കം ചെയ്തുവെന്ന് ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മനുഷ്യർ റോബോട്ട് നായകളെ നയിക്കുന്നതിനിടെ യന്ത്രത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും എഐയെ പരിശീലിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. റോബോട്ടുകളെ നിയന്ത്രിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഡയമെൻഷണൽ നിർമ്മിക്കുന്നത്. ചൈന, ജർമ്മനി, യു.എസ് എന്നിവിടങ്ങളിലെ നിർമ്മാതാക്കളിൽ നിന്ന് കമ്പനി 100 റോബോട്ട് നായകളെയും 50 ഹ്യൂമനോയ്ഡ് റോബോട്ടുകളെയും വാങ്ങിയിട്ടുണ്ട്.
Content Highlights: Dimensional startup is paying $20 per hour for human handlers to walk robot dogs in San Francisco., The goal is to gather environmental data to train AI and improve autonomous navigation., The company purchased 100 robot dogs and 50 humanoid robots from various global manufacturers., Founder Stash Pomichter notes that current AI agents still struggle with controlling hardware.