ടാറ്റ പവറിന് നേരെ സൈബറാക്രമണം; ഐടി സംവിധാനങ്ങളെ ബാധിച്ചു

Photo: IANS
Photo: IANS

ടാറ്റ പവറിന് നേരെ സൈബറാക്രമണം. കമ്പനിയുടെ ഐടി സംവിധാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. എങ്കിലും പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം സാധാരണ നിലയില്‍ നടക്കുന്നുണ്ടെന്നും സൈബറാക്രമണം നേരിട്ട സംവിധാനങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. 

മുന്‍കരുതലിന്റെ ഭാഗമായി ജീവനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്ന പോര്‍ട്ടലുകള്‍ക്ക് പ്രവേശന നിയന്ത്രണവും പരിശോധനകളും നടത്തുന്നുണ്ട്. തുടര്‍നടപടികള്‍ പിന്നീട് അറിയിക്കുമെന്നും കമ്പനി പറഞ്ഞു. 

രാജ്യത്തെ ഊര്‍ജ വിതരണ ശൃംഖലയ്ക്ക് നേരെ  തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാവുകയാണ്. അതേസമയം ഇലക്ട്രിസിറ്റി ബില്ലിന് കീഴില്‍ സൈബര്‍ സുരക്ഷ ഉറപ്പ് വരുത്താനുള്ള പതിവ് പരിശോധനകളും സമയബന്ധിതമായ നടപടികളും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


 

Content Highlights: Tata Power hit by cyber attack, says critical systems safe