അഞ്ചേക്കര്‍ സ്ഥലത്ത് ഒരെണ്ണം മതി, വന്യമൃഗങ്ങള്‍ വരില്ല; ഇതാണ് Scare- Edge- പെരുവണ്ണാമൂഴി സ്വദേശിയുടെ കണ്ടെത്തല്‍

അസ്വാഭാവികമായ എന്തിനെയും മൃഗങ്ങള്‍ക്ക് ഭയമാണ്. ഈ ഭയം മുതലെടുത്ത് അവയെ ഉപദ്രവിക്കാതെ ഫലപ്രദമായി തുരത്താം. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ നേരിടുന്ന വന്യമൃഗശല്യം എന്ന ഗുരുതരമായ പ്രശ്‌നത്തിന് ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ പരിഹാരം അനായാസം കാണാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമൂഴി സ്വദേശി എം.എ ജോണ്‍സണ്‍.
പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന എംടെക്ക് എന്‍ജിനീയേഴ്സിന്റെ സ്ഥാപകനായ ഡോ. ജോണ്‍സണ്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന അനവധി കണ്ടെത്തലുകളിലൂടെ ഇതിനകം മലയാളികള്‍ക്ക് സുപരിചിതനാണ്. രാത്രികാലങ്ങളില്‍ കൃഷിയിടത്തിലേക്ക് കടന്നുവരുന്ന മൃഗങ്ങളെ തുരത്താനുള്ള ഉപകരണമാണ് ജോണ്‍സണ്‍ പുതുതായി വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. കാടും നാടും തമ്മിലുള്ള അന്തരം പതുക്കെ ഇല്ലാതാവുകയാണ്. ഈ സാഹചര്യത്തിൽ കാടിറങ്ങി നാട്ടിലേക്ക് വരുന്ന മൃഗങ്ങളും വനത്തിന്റെ വൈവിധ്യത്തിലേക്ക് കടന്നുകയറുന്ന മനുഷ്യരും തമ്മിലുള്ള പോരാട്ടം വലിയ തലവേദന സൃഷ്ടിക്കുന്നു. കാലങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി സ്നേഹിക്കുന്ന കര്‍ഷകര്‍ ഇതിനിടയില്‍പ്പെട്ട് പകച്ചുനില്‍ക്കുകയാണ്. അവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് ജോണ്‍സന്റെ കണ്ടെത്തല്‍.
Content Highlights: Discover Scare-Edge, an innovative solar-powered device developed by M.A. Johnson to effectively and humanely deter wild animals from agricultural lands in Kerala. Learn about its features, benefits, and accessibility for farmers.