ജിയോ 5ജി ഉപഭോക്താക്കള്‍ക്കെല്ലാം ഇനി ജെമിനി 3 എഐ മോഡലും സൗജന്യം

#Technology Desk
Photo: Gettyimage
Photo: Gettyimage

കൊച്ചി: ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ. തങ്ങളുടെ ജിയോ ജെമിനി ഓഫര്‍ ഇപ്പോള്‍ ഗൂഗിളിന്റെ പുതിയ ജെമിനി 3 AI മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്.

ജിയോ തങ്ങളുടെ യുവ 5G പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോയിലേക്ക് 18 മാസത്തെ സൗജന്യ സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു. എല്ലാ ജിയോ 5ജി ഉപയോക്താക്കള്‍ക്കും അധിക തുക ഒന്നും നല്‍കാതെ തന്നെ ജെമിനി 3 മോഡിലേക്ക് ഇനി മാറാം.

നേരത്തെ തങ്ങളുടെ ഗൂഗിള്‍ പ്രോ ആനുകൂല്യം ജിയോ 18നും 25നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് എല്ലാ 5ജി ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. ഗൂഗിളും ജിയോയും പങ്കാളിത്തത്തിന്റെ ഭാഗമാണ് ജെമിനി 3 എ ഐ മോഡിലേക്കുള്ള മാറ്റം.

ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം സൗജന്യമാക്കിയ പദ്ധതി അടുത്തിടെയാണ് ജിയോ പ്രഖ്യാപിച്ചത്. ഓരോ ഉപഭോക്താവിനും ഫ്രീ ആയി ലഭിക്കുന്നത് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങളാണ്.

Content Highlights: Reliance Jio upgrades its Gemini offer to include Google's new Gemini 3 AI Model free for all Jio 5G users, expanding access beyond the initial youth plan.