അന്യഗ്രഹവാസികൾ ഭൂമിയിലെത്തിയതിന് തെളിവില്ല; തുടങ്ങിവെച്ച ചർച്ചകൾക്ക് കടിഞ്ഞാണിട്ട് ഒബാമ

#ടെക്‌നോളജി ഡെസ്‌ക്
1. ബരാക്ക് ഒബാമ 2. പ്രതീകാത്മകചിത്രം | Photo - AFP, AI
1. ബരാക്ക് ഒബാമ 2. പ്രതീകാത്മകചിത്രം | Photo - AFP, AI

വാഷിങ്ടൺ: അന്യഗ്രഹജീവികളെക്കുറിച്ച് നടത്തിയ പ്രസ്താവന സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതിനുപിന്നാലെ വിശദീകരണവുമായി യു.എസ്. മുൻ പ്രസിഡന്റ് ബരാക് ഒബാമ. അന്യഗ്രഹ ജീവികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്നും എന്നാൽ, അവർ ഭൂമിയിലെത്തുകയോ മനുഷ്യരാശിയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്തതിന് തെളിവില്ലെന്നും ഒബാമ വ്യക്തമാക്കി.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത കുറിപ്പിലാണ് അന്യഗ്രഹ ജീവികളെയും യു.എസ്. നാവികസേനയുടെ രഹസ്യതാവളങ്ങളിലൊന്നായ ഏരിയ 51-നെയും കുറിച്ച് താൻ തുടങ്ങിവെച്ച ചർച്ചകൾക്ക് അദ്ദേഹം കടിഞ്ഞാണിട്ടത്.

ശനിയാഴ്ച പുറത്തുവന്ന ബ്രയാൻ ടൈലർ കോഹാനുമായുള്ള അഭിമുഖത്തിലാണ് അന്യഗ്രഹജീവികളുണ്ടെന്നും എന്നാൽ, താൻ അവയെ നേരിൽ കണ്ടിട്ടില്ലെന്നും ഒബാമ പറഞ്ഞത്. പ്രപഞ്ചം വളരെ വിശാലമായതിനാൽ ഭൂമിക്കുപുറത്ത് ജീവൻ നിലനിൽക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, സൗരയൂഥങ്ങൾക്കിടയിലുള്ള ദൂരം വലുതായതിനാൽ അവർ നമ്മെ സന്ദർശിച്ചിരിക്കാനുള്ള സാധ്യത കുറവാണ്. -ഒബാമ കുറിച്ചു. അന്യഗ്രഹ ജീവികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം.

Content Highlights: Former US President Barack Obama explains his recent statements about aliens, clarifying there`s no evidence of extraterrestrial life visiting Earth or contacting humans.