സെമികണ്ടക്ടര്‍: സാംസങ്ങിനെയും ഇന്റലിനെയും പിന്തള്ളി എന്‍വീഡിയ ഒന്നാമത്

.
.

സെമികണ്ടക്ടര്‍ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സാംസങ്, ഇന്റല്‍ എന്നിവയെ പിന്നിലാക്കി എന്‍വീഡിയ ഒന്നാംസ്ഥാനത്തെത്തി. എന്‍വീഡിയയുടെ വരുമാനം 3,484 കോടി ഡോളറില്‍നിന്ന് 120 ശതമാനം ഉയര്‍ന്ന് 7,669 കോടി ഡോളറിലെത്തിയതോടെയാണ് ഇത്. ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നതാണ് എന്‍വീഡിയയ്ക്ക് നേട്ടമായത്.

സാംസങ് ഇലക്ട്രോണിക്‌സ് രണ്ടാംസ്ഥാനം നിലനിര്‍ത്തി. സാംസങ്ങിന്റെ സെമികണ്ടക്ടര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 60.8 ശതമാനം വര്‍ധനയോടെ 6,569 കോടി ഡോളറായി. അതേസമയം, ഇന്റലിന്റെ വരുമാനം 0.80 ശതമാനം മാത്രമാണ് ഉയര്‍ന്നത്. 4,980 കോടി ഡോളറാണ് ഇന്റലിന്റെ വരുമാനം. ഇതോടെ, അവര്‍ ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Content Highlights: nvidia overtakes samsung intel in semiconductor industry