എന്നാലും എന്റെ സക്കര്‍ബര്‍ഗേ..., ഹാലോവിനില്‍ ജോണ്‍ വിക്കായി ഞെട്ടിച്ച് ഫെയ്സ്ബുക്ക് സ്ഥാപകന്‍

യുറോപ്പ് ഒന്നടങ്കം ഹാലോവിന് ആഘോഷത്തിലാണ്. ഹാലോവിന്റെ അലയൊലികള്‍ ഇന്ത്യയിലുമുണ്ട്. വ്യത്യസ്തമായ വസ്ത്രം ധരിച്ച് ഹാലോവിന് പാര്ട്ടിയിലെക്കെത്തുന്ന സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ വൈറലാവാറുമുണ്ട്. മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ ഹാലോവിന് വേഷധാരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ജോണ്‍ വിക്കെന്ന പ്രശസ്ത ഹോളിവുഡ് കഥാപാത്രത്തിന്റെ വേഷത്തിലാണ് സക്കര്‍ബര്‍ഗ് പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹാലോവിന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രിസില്ലചാനും മക്കളും ബാലറീനസ് വേഷത്തിലാണ് എത്തിയത്. നിങ്ങളുടെ വീട്ടിലെ സ്ത്രീകളെല്ലാം ബാലറീനസാവുമ്പോള് നിങ്ങള്‍ ജോണ്‍ വിക്കാവണെമെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് നല്കിയ ക്യാപ്ഷന്‍.
കഴിഞ്ഞ വര്‍ഷം ഹാരിപോട്ടര്‍ കഥാപാത്രങ്ങളായിട്ടാണ് സക്കര്‍ബര്‍ഗും കുടുംബവും എത്തിയത്. പോസ്റ്റിന് താഴെ ആരാധകര്‍ കമന്റുമായി എത്തി. നിരവധി പേര് ഹാലോവിന് ആശംസിച്ചു. ചിലര്‍ വേഷവിധാനത്തെ പ്രശംസിച്ചെത്തി
Content Highlights: Mark Zuckerberg`s John Wick Halloween Costume Goes Viral