15 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ; ജിയോ ഫൈബറിന്റെ പുതിയ ത്രൈമാസ ബ്രോഡ്ബാന്റ് പ്ലാനുകള്‍

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ത്രൈമാസ പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ ഫൈബര്‍. നേരത്തെ ആറ് മാസത്തെ പ്ലാനും വാര്‍ഷിക പ്ലാനുകളും ജിയോ ഫൈബര്‍ അവതരിപ്പിച്ചിരുന്നു. 2097 രൂപയിലാണ് ജിയോഫൈബറിന്റെ ത്രൈമാസ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 25,597 രൂപ വരെയുള്ള പ്ലാനുകളുണ്ട്. ഈ പ്ലാനുകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഈടാക്കുകയില്ലെന്നും ഇന്റര്‍നെറ്റ് വേഗം 1 ജിബിപിഎസ് വരെ ലഭിക്കുമെന്നും ജിയോ വ്യക്തമാക്കി.
ആറ് ത്രൈമാസ പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോ.കോമിലും, മൈജിയോ ആപ്പിലും പ്ലാനുകള്‍ ലഭ്യമാണ്.
പ്ലാനുകള്‍ ഇവയാണ്
2097 രൂപ
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ത്രൈമാസ പോസ്റ്റ് പെയ്ഡ്പ്ലാന്‍ ആണിത്. 100 എംബിപിഎസ് അപ് ലോഡ് സ്പീഡും ഡൗണ്‍ലോഡ് സ്പീഡും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ പ്ലാനിനൊപ്പം മറ്റ് ഓടിടി സബ്‌സ്‌ക്രിപ്ഷനുകള്‍ പോലെ മൂല്യവര്‍ധിത സേവനങ്ങളൊന്നും ലഭിക്കുകയില്ല.
2997 രൂപ
അധിക ആനുകൂല്യങ്ങളോടുകൂടിയുള്ള പ്ലാന്‍ ആണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ എടുക്കാവുന്ന പ്ലാന്‍ ആണ് 2997 രൂപയുടേത്. ഇതില്‍ 14 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനുകളാണ് ലഭിക്കുക.
എഎല്‍ടി ബാലാജി, ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌കവറി പ്ലസ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, ഇറോസ് നൗ, ഹോയ്‌ചോയ്, ജിയോ സാവന്‍, ജിയോ സിനിമ, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഷെമറൂ മി, സോണി ലൈവ്, സണ്‍ നെക്‌സ്റ്റ്, വൂട്ട് കിഡ്‌സ്, വൂട്ട് സെലക്ട്, സീ5 എന്നിവ അതില്‍ ഉള്‍പ്പെടും.
150 എംബിപിഎസ് അപ്ലോഡ്, ഡൗണ്‍ലോഡ് വേഗമാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.
4497 രൂപ
മുമ്പ് പറഞ്ഞ എല്ലാ ഓടിടി പ്ലാറ്റ് ഫോം സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനില്‍ ലഭ്യമാണ്. ഇത് കൂടാതെ നെറ്റ്ഫ്‌ളിക്‌സിന്റെ ബേസ് പ്ലാന്‍ സബ്‌സ്‌ക്രിപ്ഷനും ഇതില്‍ ലഭിക്കും. ഇതില്‍ കൂടുതല്‍ വേഗത ലഭിക്കും. 300 എംബിപിഎസ് ഡൗണ്‍ലോഡ്, അപ് ലോഡ് വേഗമാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. വോയ്‌സ് കോളിങ് സൗകര്യവുമുണ്ടാവും.
7497 രൂപ
ഈ പ്ലാനിലും ഇന്റര്‍നെറ്റ് വേഗം വര്‍ധിക്കും. 500 എംബിപിഎസ് വേഗമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വോയ്‌സ് കോളിങ് പിന്തുണയുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെ 15 ഓടിടി സബ്‌സ്‌ക്രിപ്ഷനുകളും ഇതില്‍ ലഭിക്കും.
11,997 രൂപ
500 എംബിപിഎസിനേക്കാള്‍ വേഗമുള്ള ഇന്റര്‍നെറ്റ് ആവശ്യമെങ്കില്‍ 11,997 രൂപയുടെ പ്ലാന്‍ എടുക്കാം. 1 ജിബിപിഎസ് വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വോയ്‌സ് കോളിങ് പിന്തുണയുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെ 15 ഒടിടി സബ്‌സ്‌ക്രിപ്ഷനുകളും ഇതില്‍ ലഭിക്കും.
25497 രൂപ
മാസം 3300 ജിബി ഉപഭോഗ പരിധിയില്‍ ലാണ് 2097 രൂപ, 2997 രൂപ, 4497 രൂപ, 7497 രൂപ, 11997 രൂപ പ്ലാനുകള്‍. എന്നാല്‍ ഉയര്‍ന്ന നിരക്കിലുള്ള 25497 രൂപയുടെ ത്രൈമാസ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 6.6 ടിബിവരെ മാസം ഉപയോഗിക്കാം. പ്രതിദിന പരിധികള്‍ ഉണ്ടാവില്ല. 15 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഈ പ്ലാനിലും ലഭിക്കും. സെക്കന്റില്‍ 1 ജിബി അപ്ലോഡ്, ഡൗണ്‍ലോഡ് വേഗവും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.
Content Highlights: jio fiber Quarterly Broadband Plans , OTT subscriptions, 1gbps
Content Highlights: