അവിശ്വസനീയമാംവിധം കനം കുറവ്: ഐഫോണ്‍ എയര്‍ അവതരിപ്പിച്ച് ആപ്പിള്‍

ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ ആയ എയര്‍ അവതരിപ്പിച്ച് ആപ്പിള്‍. ടൈറ്റാനിയം കൊണ്ട് നിര്‍മ്മിച്ചതും കനം കുറഞ്ഞതും ആപ്പിള്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഈടുനില്‍ക്കുന്നതുമായ ഐഫോണ്‍ ആണിതെന്ന് കമ്പനി പറയുന്നു. അവിശ്വസനീയമാംവിധം കനം കുറഞ്ഞതാണിത്.
5.6 എംഎം കനം, ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ച ബോഡി, നാല് നിറങ്ങള്‍, പിന്നില്‍ ഒരു ക്യാമറ, 6.5-ഇഞ്ച് ഡിസ്പ്ലേ, A19 പ്രോ ചിപ്സെറ്റ് (ഫോണുകളില്‍വെച്ച് ഏറ്റവും വേഗമേറിയ സിപിയു ആണിതെന്ന് ആപ്പിള്‍ പറയുന്നു) എന്നിവയാണ് സവിശേഷതകള്‍. 48 മെഗാപിക്‌സല്‍ ക്യാമറ സിസ്റ്റം ഇതിലുണ്ട്. ഇതൊരു പുതിയ ക്യാമറ സിസ്റ്റമാണെന്നും എഐ ഉപയോഗിച്ച് 2X ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം വാഗ്ദാനം ചെയ്യുന്നുവെന്നും ആപ്പിള്‍ പറയുന്നു. ടെലിഫോട്ടോ ഫോട്ടോകള്‍ 12 മെഗാപിക്‌സലിലാണ് ക്ലിക്ക് ചെയ്യുന്നത്.
ഐഫോണ്‍ എയര്‍ അതിമനോഹരവും, കനം കുറഞ്ഞതും, ഭാരം കുറഞ്ഞതുമായ രൂപകല്‍പ്പനയില്‍ അമ്പരപ്പിക്കുന്നതാണ്. 18 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബാറ്ററി ഡിസൈന്‍.
Content Highlights: Apple unveils the incredibly thin iPhone Air with titanium body, A19 Pro chip, 48MP camera